പേരാവൂർ കുനിത്തല മുക്കിൽ എൽവെസ്റ്റിഡോ ഡിസൈനർ ബോട്ടിക്ക് പ്രവർത്തനം തുടങ്ങി

പേരാവൂർ: കുനിത്തല മുക്കിൽ എൽവെസ്റ്റിഡോ ഡിസൈനർ ബോട്ടിക്ക് പ്രവർത്തനം തുടങ്ങി. പഞ്ചായത്ത് പ്രസിഡൻറ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് സെക്രട്ടറി പി. പുരുഷോത്തമൻ, യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് പ്രസിഡൻറ് ഷിനോജ് നരിതൂക്കിൽ, വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് സെക്രട്ടറി പി. ഷനോജ്, വി.കെ. രാധാകൃഷ്ണൻ, സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.