Connect with us

Kerala

‘അങ്കണവാടി കുഞ്ഞുങ്ങളുടെ ഉച്ചഭക്ഷണ വിഹിതവും നിഷേധിച്ച്‌ കേന്ദ്രം പ്രതികാരം ചെയ്യുന്നു’; കണക്കുമായി സി.പി.എം

Published

on

Share our post

തിരുവനന്തപുരം: അങ്കണവാടികളിലെ മൂന്നര ലക്ഷത്തോളം കുഞ്ഞുങ്ങളുടെ ഉച്ചഭക്ഷണ വിഹിതവും നിഷേധിച്ച്‌ കേന്ദ്ര സർക്കാർ കേരളത്തോട് പ്രതികാരം ചെയ്യുകയാണെന്ന് സി.പി.എം. രാവിലത്തെയും വൈകിട്ടത്തെയും ഭക്ഷണം, ആഴ്‌ചയിൽ രണ്ടു ദിവസം പാൽ, മുട്ട എന്നിവ സംസ്ഥാന സർക്കാർ മുടങ്ങാതെ നൽകുമ്പോഴാണ്‌ രാഷ്‌ട്രീയ വൈരാഗ്യം തീർക്കാൻ കൊച്ചുകുഞ്ഞുങ്ങളെയും കരുവാക്കുന്നത്‌. ആകെ നൽകിയിരുന്ന ഉച്ചഭക്ഷണത്തിനുള്ള വിഹിതം കേന്ദ്രം നൽകാതായിട്ട്‌ രണ്ടുവർഷം കഴിഞ്ഞവെന്നും സി.പി.എം ആരോപിച്ചു.

അങ്കണവാടികൾ ഉൾപ്പെടെ ഭാഗമായ സംയോജിത ശിശുവികസന പദ്ധതിക്ക്‌ (ഐസിഡിഎസ്‌) 2022–23, 2023–24 സാമ്പത്തിക വർഷങ്ങളിൽ ഒരു രൂപപോലും കേന്ദ്ര വിഹിതമായി സംസ്ഥാനത്തിന്‌ നൽകിയിട്ടില്ല. 100 ശതമാനം കേന്ദ്ര വിഹിതവുമായി 1975ൽ ആരംഭിച്ച പദ്ധതിയോടാണ്‌ ഈ സമീപനം. ചെലവ്‌ പിന്നീട് 90:10 എന്ന ക്രമത്തിൽ കേന്ദ്ര, സംസ്ഥാന വിഹിതമായി പുനർനിശ്ചയിച്ചു. പിന്നീട്‌ 75:25 എന്നാക്കി. രണ്ടാം യു.പി.എ സർക്കാർ 2013ൽ 60:40 എന്ന്‌ മാറ്റി. ബി.ജെ.പി അധികാരമേറ്റതോടെ കേന്ദ്ര വിഹിതം പൂർണമായും നിർത്തി. നിലവിൽ 100 ശതമാനവും കേരളം വഹിക്കുന്നു.

സംസ്ഥാനം നൽകിയ 376 കോടി രൂപയിലാണ്‌ പ്രവർത്തനം മുടങ്ങാതെ മുന്നോട്ടുപോയത്‌. ഇതിൽ ഈ വർഷത്തെ 39 കോടി രൂപയിൽ നിന്നാണ്‌ ഐ.സി.ഡി.എസിനു കീഴിലെ 2600ൽ അധികം ജീവനക്കാർക്ക്‌ ശമ്പളം നൽകുന്നത്‌. സ്‌ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം, ക്ഷേമം, വികാസം, പുനരധിവാസം, ശാക്തീകരണം തുടങ്ങിയ മേഖലകളിലാണ്‌ ഐ.സി.ഡി.എസ്‌ പ്രവർത്തനം. 258 പ്രോജക്ട്‌ ഓഫീസും 14 പ്രോഗ്രാം ഓഫീസുമാണ്‌ ഐ.സി.ഡി.എസിനുള്ളത്‌.

നിലവിലുള്ള മിനിസ്റ്റീരിയൽ തസ്‌തികകളുടെ എണ്ണം വെട്ടിക്കുറയ്‌ക്കാനും ഐസിഡിഎസ് സൂപ്പർവൈസറായി കരാർ നിയമനങ്ങൾ മതിയെന്നും കേന്ദ്ര നിർദേശമുണ്ട്‌. ഐ.സി.ഡി.എസ് പദ്ധതികളിൽ ശമ്പളവിതരണത്തിനുണ്ടായ സാങ്കേതിക തടസ്സങ്ങളെ ‘ശമ്പളമില്ല’ എന്ന രീതിയിൽ അവതരിപ്പിച്ച മാധ്യമങ്ങളും ഈ അനീതി മറച്ചുവച്ചു. സാധാരണ എല്ലാ മാസവും മൂന്നാം പ്രവൃത്തി ദിവസത്തിലാണ് വകുപ്പിലെ ജീവനക്കാർക്ക്‌ ശമ്പളം നൽകുന്നത്‌. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ ബിൽ ബുക്ക് മാറുന്നതിന്റെ നടപടി ക്രമങ്ങളുണ്ട്‌. ആ ദിവസങ്ങളിലെ ട്രഷറി, ബാങ്കുകളുടെ അവധി കഴിഞ്ഞാണ് ശമ്പള ബില്ലുകൾ പാസാക്കി വിതരണം ചെയ്തതെന്നും സി.പി.എം വ്യക്തമാക്കി.


Share our post

Kerala

നാളെ ജീവനക്കാരുടെ പണിമുടക്ക്; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ, ശമ്പളം കുറയ്ക്കും

Published

on

Share our post

തിരുവനന്തപുരം: നാളെ സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്കിനെ നേരിടാൻ ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ. പണിമുടക്ക് ദിവസത്തെ ശമ്പളം 2025 ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും കുറവു ചെയ്യും.
അനധികൃത അവധികൾ ഡയസ്നോൺ ആയി കണക്കാക്കാനും തീരുമാനമായിട്ടുണ്ട്‌. അവശ്യസാഹചര്യങ്ങളിൽ ഒഴികെ അവധി നൽകരുതെന്ന് ചീഫ് സെക്രട്ടറി വകുപ്പ് മേധാവികൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ജോലിക്കെത്തുന്ന ജീവനക്കാർക്ക് പൊലീസ് സംരക്ഷണം നൽകാനും തീരുമാനമായി.

ശമ്പളപരിഷ്കരണം നടത്തുക, ലീവ് സറണ്ടർ അനുവദിക്കുക, ഡി.എ കുടിശ്ശിക നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അധ്യാപകരും ജീവനക്കാരും പണിമുടക്കുന്നത്. പ്രതിപക്ഷ സർവ്വീസ് സംഘടനകളും സിപിഐ സംഘടനകളുമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.


Share our post
Continue Reading

Kerala

സംസ്ഥാന അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പ് ; പേരാവൂർ സ്വദേശിനി ആത്മജക്ക് സ്വർണം

Published

on

Share our post

പേരാവൂർ: സംസ്ഥാന ജൂനിയർ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ റൗണ്ട് ഗേൾസ് വിഭാഗത്തിൽ പേരാവൂർ സ്വദേശിനിക്ക് സ്വർണം. നമ്പിയോടിലെ എം.ആത്മജയാണ് സ്വന്തം നാട്ടിൽ നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി നാടിന്റെ അഭിമാനമായത്. 2024-ൽ ഫരീദാബാദിൽ നടന്ന കേന്ദ്രീയ വിദ്യാലയ ദേശീയ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ ആത്മജ ഒരു സ്വർണവും ഒരു വെള്ളിയും നേടിയിരുന്നു. 2023 പൂനയിൽ നടന്ന കേന്ദ്രീയ വിദ്യാലയ ദേശീയ മത്സരത്തിൽ രണ്ട് വെള്ളിയും 2022-ൽ ഹരിയാനയിൽ നടന്ന നാഷണൽ മീറ്റിൽ വെങ്കലവും ഈ മിടുക്കി നേടിയിരുന്നു.

പേരാവൂർ നമ്പിയോടിലെ എൻ.വി. പ്രീതയുടേയും എം.സി. മുരളീധരന്റെയും മകളാണ് . കല്പറ്റ കേന്ദ്രീയ വിദ്യാലയത്തിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയുമാണ് ആത്മജ.


Share our post
Continue Reading

Kerala

ക്ഷേമ പെൻഷൻ രണ്ട് ഗഡുകൂടി അനുവദിച്ചു; 3200 വീതം ലഭിക്കും

Published

on

Share our post

തിരുവനന്തപുരം : സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഉപഭോക്താക്കൾക്ക് സംസ്ഥാന സർക്കാരിൽ നിന്ന് സന്തോഷ വാർത്ത. 2 മാസത്തെ പെൻഷൻ ഒന്നിച്ച് ലഭിക്കും. ഇതിനായി 1604 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.62 ലക്ഷത്തോളം പേർക്ക് 3200 രൂപ വീതം ആണ് ലഭിക്കുക. ജനുവരിയിലെ പെൻഷനും ഒപ്പം കുടിശിക ഗഡുക്കളുമാണ് ഇപ്പോൾ അനുവദിച്ചത്. വെള്ളിയാഴ്ച മുതൽ ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ച് തുടങ്ങും.

 


Share our post
Continue Reading

Trending

error: Content is protected !!