മാർച്ചിലെ റേഷൻ ഒന്നേ കാൽ ലക്ഷം പേർ വാങ്ങിയില്ല

മാർച്ചിൽ സംസ്ഥാനത്ത് റേഷൻ വാങ്ങിയ കാർഡ് ഉടമകളുടെ എണ്ണത്തിൽ ഒന്നേകാൽ ലക്ഷം പേരുടെ കുറവ്.
ഫെബ്രുവരിയിൽ റേഷൻ വിഹിതം വാങ്ങിയ കാർഡ് ഉടമകളുടെ എണ്ണം 78,81,225 ആയിരുന്നെങ്കിൽ മാർച്ചിൽ ഇത് 77,55,843 ആയി കുറഞ്ഞു.
ജനുവരിയുമായി താരതമ്യം ചെയ്യുമ്പോൾ 1,42,090 പേരുടെ കുറവാണ് ഉണ്ടായതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു.
മുൻഗണന കാർഡ് അംഗങ്ങളുടെ മസ്റ്ററിങ്, ഇ-പോസ് സംവിധാനത്തിലെ സെർവർ തകരാർ എന്നിവ മൂലം കഴിഞ്ഞ മാസം ഒട്ടേറെ ദിവസങ്ങളിൽ റേഷൻ വിതരണം തടസ്സപ്പെട്ടിരുന്നു.
മാർച്ച് 30ന് അവസാനിക്കേണ്ട വിതരണം ഏപ്രിൽ ആറ് വരെ നീട്ടിയിട്ടും റേഷൻ വാങ്ങിയവരുടെ എണ്ണം കുറഞ്ഞു.
ഏപ്രിലിലെ റേഷൻ വിതരണം ഇന്ന് ആരംഭിച്ചു. വെള്ള കാർഡ് ഉടമകൾക്ക് 5 കിലോ അരിയാണ് ഏപ്രിലിലും ലഭിക്കുക.