ഗുരുധർമ പ്രചരണ സഭ പെരുമ്പുന്ന യൂണിറ്റ് ഉദ്ഘാടനം ചെയ്തു

പേരാവൂർ : ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ശിവഗിരി മഠം ഗുരുധർമ പ്രചരണ സഭ പെരുമ്പുന്ന യൂണിറ്റിൻ്റെ ഉദ്ഘാടനം ശിവഗിരി മഠം അംബികാനന്ദ സ്വാമി നിർവഹിച്ചു. യൂണിറ്റ് പ്രസിഡൻ്റ് മന്മഥൻ മുണ്ടപ്ലാക്കൽ അധ്യക്ഷത വഹിച്ചു. കൊച്ചുപറമ്പിൽ ശശി മെമ്മോറിയൽ ഗുരു ഗ്രന്ഥാലയത്തിൻ്റെ ഉദ്ഘാടനം കണിച്ചാർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാൻ്റി തോമസും പ്രാർത്ഥനാ ഹാൾ ശിവഗിരി മഠം ജി.ഡി.പി. എസ്. രജിസ്ട്രാർ അഡ്വ.പി.എം. മധുവും ഉദ്ഘാടനം ചെയ്തു. ജി.ഡി.പി.എസ് ജോയിൻ്റ് രജിസ്ട്രാർ സി.ടി. അജയകുമാർ സംത്സംഗ വേദി ഉദ്ഘാടനം ചെയ്തു. ആശാ മന്മഥൻ ഗുരുകൃതി ആലാപനം നടത്തി.
ഗുരുധർമ പ്രചാരക അവാർഡ് ജേതാക്കളായ സി.ആർ. വിജയൻ കേളകം, ലക്ഷ്മിക്കുട്ടി ഇരിട്ടി, ഷൈലജ രാജു കണിച്ചാർ എന്നിവർ ശിവഗിരി മഠം അംബികാനന്ദ സ്വാമിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.
രാജീവൻ ആക്കപ്പാറ, ഫാ.കിഷോർ ജോസഫ് ഒ.എഫ്.എം, പി.കെ. ഗൗരി, പി.ജെ. ബിജു, വി.പി. ദാസൻ, ശാന്ത സുരേന്ദ്രൻ, പി. പുരുഷോത്തമൻ, സി. ഹരിദാസ്, ഗോപാലകൃഷ്ണൻ ആനാശ്ശേരിയിൽ, പാൽ ഗോപാലൻ എന്നിവർ സംസാരിച്ചു.