പള്ളികളിൽ ‘കേരള സ്റ്റോറി’ പ്രദർശിപ്പിച്ച് ഇടുക്കി രൂപത; കുട്ടികൾക്കുള്ള ബോധവത്കരണമെന്ന് വിശദീകരണം

Share our post

തൊടുപുഴ: ഇടുക്കി രൂപതയിലെ പള്ളികളിൽ വിവാദ സിനിമ ‘കേരളാ സ്റ്റോറി’ പ്രദർശിപ്പിച്ചു. ദൂരദർശനിൽ ഈ സിനിമ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കത്തി നിൽക്കുന്നതിനിടയിലാണ് രൂപതയിലെ പള്ളികളിൽ വിദ്യാർഥികൾക്കുവേണ്ടി ചിത്രം പ്രദർശിപ്പിച്ചത്. 10,11,12 ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് വിശ്വാസോത്സവത്തിന്റെ ഭാ​ഗമായി കേരളാ സ്റ്റോറി പ്രദർശിപ്പിച്ചതെന്നാണ് വിവരം.

നാലാം തീയതിയാണ് സിനിമാ പ്രദർശനം നടന്നത്. അവധിക്കാലത്ത് നടത്തുന്ന വിശ്വാസോത്സവത്തിന്റെ ഭാ​ഗമായാണ് കേരളാ സ്റ്റോറി പ്രദർശിപ്പിച്ചതെന്ന് രൂപതാ പിആർഓ ജിൻസ് കാരക്കാട്ടിൽ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

ഇത്തവണത്തെ വിശ്വാസോത്സവ പുസ്തകത്തിന്റെ വിഷയം ‘പ്രണയം’ എന്നതായിരുന്നു. കുട്ടികളിലും യുവതീയുവാക്കളിലും ബോധവത്കരണത്തിൻ്റെ ഭാഗമായി സിനിമ പ്രദർശിപ്പിക്കുകയും ചർച്ച ചെയ്യുകയുമായിരുന്നുവെന്നും പിആർഓ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!