എസ്.വൈ.എസ് സാന്ത്വനം പെരുന്നാൾ കിറ്റ് വിതരണം

പേരാവൂർ: കേരള മുസ്ലിം ജമാഅത്ത്, എസ് .വൈ .എസ്, എസ് .എസ് .എഫ്, സ്വാന്തനം പേരാവൂർ എന്നിവയുടെ നേതൃത്വത്തിൽ പെരുന്നാൾ കിറ്റ് വിതരണം നടത്തി. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ്അബ്ദുൽ റഷീദ് സഖാഫി മെരുവമ്പായി ഉദ്ഘാടനം ചെയ്തു.അഷ്‌റഫ് ചെവിടിക്കുന്ന് അധ്യക്ഷത വഹിച്ചു. അബ്ദുൾ സലീം അമാനി, ഇബ്രാഹിം, യു.കെ .ഇബ്രാഹിം, കൊട്ടാരത്തിൽ മായിൻ ഹാജി, ശഫീഖ് പേരാവൂർ എന്നിവർ സംസാരിച്ചു.
വിവിധ യൂണിറ്റുകൾക്ക് വേണ്ടി കെ.വി. സിദ്ധീഖ് ,സ്വാലിഹ് പേരാവൂർ, ഷമീർ, മുനീർ എന്നിവർ കിറ്റുകൾ ഏറ്റുവാങ്ങി. കഷ്ടതയനുഭവിക്കുന്ന 100 ഓളം കുടുംബങ്ങൾക്കാണ് കിറ്റുകൾ നല്കിയത്.