ഒന്നരലക്ഷം രൂപ വില വരുന്ന ബി.എസ്.എൻ.എൽ കേബിളുകൾ മോഷണം പോയി

Share our post

ഉളിക്കൽ : കൃഷിഭവന്റെയും പഴയ ടോൾ ബൂത്തിന്റെയും സമീപത്തു നിന്നും ബി.എസ്.എൻ.എല്ലിന്റെ ഒന്നരലക്ഷം രൂപ വിലവരുന്ന കേബിളുകൾ മോഷണം പോയി. റോഡിൻറെ പ്രവർത്തി നടക്കുന്ന സ്ഥലങ്ങളിൽ റോഡിന് വെളിയിൽ കിടന്ന കേബിളിന്റെ ഭാഗങ്ങളാണ് മുറിച്ചു മാറ്റി മോഷ്ടിച്ചത്. ടെലഫോൺ ലൈൻ പ്രവർത്തിക്കാതെ വന്നതോടെ ഉപഭോക്താക്കൾ പരാതിയുമായി എത്തിയപ്പോഴാണ് കേബിൾ മോഷണം പോയ വിവരം അധികൃതർ അറിഞ്ഞത്.

വ്യാഴാഴ്ചയാണ് കേബിൾ മോഷണം പോയത് എന്നാണ് നിഗമനം. 100 പെയറിന്റെ 350 മീറ്റർ കേബിളും 20 പെയറിന്റെ 100 മീറ്റർ കേബിളുമാണ് മോഷണം പോയത്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന മലയുടെ ഹൈവേയിലാണ് മോഷണം നടന്നത്. കുറച്ചുനാളുകളായി ബി.എസ്.എൻ.എൽ കേന്ദ്രീകരിച്ചുള്ള മോഷണം വർദ്ധിക്കുകയാണ്. അടച്ചിട്ട ബി.എസ്.എൻ.എൽ ഓഫീസുകളിൽ നിന്നും എം. സി സിപ്പുകൾ മോഷണം നടത്തിയ അന്തർ സംസ്ഥാന മോഷ്ടാക്കളിൽ രണ്ടുപേരെ ഇരട്ടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ ജൂനിയർ എൻജിനീയർ ബി. ജെ മൈക്കിൾ നൽകിയ പരാതിയിൽ പുളിക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!