പേരാവൂർ മേഖലയിൽ സ്ഫോടക വസ്തുക്കൾക്കായി തിരച്ചിൽ നടത്തി

പേരാവൂർ : സ്റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ കണ്ണൂർ കെ നൈൻ ബോംബ് സ്ക്വാഡിനെ ഉപയോഗിച്ച് സ്ഫോടക വസ്തുക്കൾക്കായി തിരച്ചിൽ നടത്തി. പെരിങ്ങാനം, പുത്തലം, വേക്കളം തുടങ്ങിയ പ്രദേശങ്ങളിലെ ആൾ താമസമില്ലാത്ത സ്വകാര്യപറമ്പുകൾ, റോഡിലെ കലുങ്കുകൾക്ക് അടിഭാഗം തുടങ്ങിയയിടങ്ങളിലാണ് പരിശോധന നടത്തിയത്.
പേരാവൂർ ഡി.വൈ.എസ്.പി അഷറഫ് തെങ്ങലക്കണ്ടി, ഇൻസ്‌പെക്ടർ എം.കെ. സുരേഷ് കുമാർ, സബ് ഇൻസ്പെക്ടർ ആർ.സി. ബിജു, എ.എസ്.ഐ. ബാബു തോമസ്, പി.ജെ. റഷീദ, എ.വി. സിബി, നിപു ജോസഫ്, എം.എൻ. ദീപേഷ്, വി.എസ്. ആദർശ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തിരച്ചിൽ നടത്തിയത്.