PERAVOOR
പേരാവൂരിൽ പോളോ ഫാൻസി ആൻഡ് ഫുട്ട് വെയറിന്റെ നവീകരിച്ച ഷോറൂം പ്രവർത്തനം തുടങ്ങി

പേരാവൂർ: കൊട്ടിയൂർ റോഡിൽ പോളോ ഫാൻസി ആൻഡ് ഫുട്ട് വെയറിന്റെ നവീകരിച്ച ഷോറൂം പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.എസ്. മമ്മൂട്ടി ആദ്യ വില്പന ഏറ്റുവാങ്ങി.ടൗൺ വാർഡ് മെമ്പർ റെജീന സിറാജ് ,യു.എം.സി യൂണിറ്റ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ , കെ.എം.ബഷീർ, വി.കെ. രാധാകൃഷ്ണൻ , എ.പി.സുജീഷ്,ബറാക്ക നാസർ , രാജേഷ് പനയട , ബാവ ഫാമിലി എന്നിവർ പങ്കെടുത്തു.
PERAVOOR
പേരാവൂരിലെ ഹരിതകർമ സേനക്ക് പാഴ് വസ്തു ശേഖരണത്തിനിടെ ലഭിച്ച പണം ഉടമസ്ഥർക്ക് കൈമാറി

പേരാവൂർ: വീടുകളിൽ നിന്ന് പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടെ ലഭിച്ച പണവും ഐഡി കാർഡും ഹരിത കർമ സേനാംഗങ്ങൾ ഉടമസ്ഥർക്ക് കൈമാറി. പേരാവൂർ പഞ്ചായത്ത് ഏഴാം വാർഡ് കല്ലടിയിലെ ഹരിത കർമ്മ സേനാംഗങ്ങളായ സുജാത, രമ ബാബു എന്നിവർക്ക് സുരേഷ് മടത്തുങ്കരയുടെ വീട്ടിൽ നിന്ന് പാഴ് വസ്തുക്കൾക്കൊപ്പം ലഭിച്ച 1500 രൂപയും വർക്ക് ഷോപ്പ് അസോസിയേഷന്റെ തിരിച്ചറിയൽ കാർഡുമാണ് വീട്ടുകാർക്ക് തിരിച്ചേൽപ്പിച്ചത്.
PERAVOOR
നിടുംപൊയിൽ വനത്തിലും തോടിലും മാലിന്യം തള്ളിയവർക്കെതിരെ വനപാലകർ കേസെടുത്തു; പഞ്ചായത്ത് രണ്ട് ലക്ഷം രൂപ പിഴ ചുമത്തി

നിടുംപൊയിൽ: മാനന്തവാടി ചുരം റോഡിൽ 29-ാം മൈൽരണ്ടാം ഹെയർപിൻ വളവിന് സമീപം വനത്തിലും തോടിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളി.ഒൻപത് ചാക്കുകളിലായാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ രണ്ടിടങ്ങളിലായി നിക്ഷേപിച്ചത്. മാലിന്യം നിക്ഷേപിച്ച നാല് സ്ഥാപനങ്ങളുടെ വിവരം കണിച്ചാർ പഞ്ചായത്തിന് തെളിവുകൾ സഹിതം ലഭിച്ചു. പഴശ്ശി ജലസംഭരണിയിലേക്കുള്ള ജലസ്രോതസ്സിലും കണ്ണവം വനത്തിലും മാലിന്യം നിക്ഷേപിച്ചതിന് എട്ടു കേസുകളിലായി 25000 രൂപ വീതം (ആകെ രണ്ട് ലക്ഷം) കണിച്ചാർ പഞ്ചായത്ത് പിഴ ചുമത്തി. മാലിന്യം നിക്ഷേപിച്ചത് കണ്ടെത്തുകയും തെളിവുകൾ സഹിതം പഞ്ചായത്തിന് വിവരം കൈമാറുകയും ചെയ്ത നിഷാദ് മണത്തണക്ക് ഇരുപതിനായിരം രൂപ പഞ്ചായത്തിന്റെ പാരിതോഷികം ലഭിക്കും. കണിച്ചാർ പഞ്ചായത്ത് ശുചിത്വ വിജിലൻസ് സ്‌ക്വാഡാണ് അന്വേഷണം നടത്തിയത്.
വനത്തിൽ മാലിന്യം തള്ളിയ സംഭവത്തിൽ കൊട്ടിയൂർ റേഞ്ച് വനപാലകർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. വനത്തിൽ അതിക്രമിച്ചു കയറിയതിനും മാലിന്യം തള്ളിയതിനുമാണ് കേസ്. കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി. പ്രസാദിന്റെ നേതൃത്വത്തിൽ കൊട്ടിയൂർ വെസ്റ്റ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സജീവ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ. വി.ഷിജിൻ, അഖിലേഷ് എന്നിവരാണ് പരിശോധന നടത്തിയത്.
PERAVOOR
പേരാവൂരിൽ ജലസ്രോതസ്സിലേക്ക് മാലിന്യം ഒഴുക്കിയതിന് നിരവധി സ്ഥാപനങ്ങൾക്ക് പിഴ

പേരാവൂർ: സ്ഥാപനങ്ങളിലെ മാലിന്യം പൊതു ഓടയിലൂടെ തോടിലേക്ക് ഒഴുക്കിയതിന് പേരാവൂരിലെ നിരവധി സ്ഥാപനങ്ങൾക്ക് പഞ്ചായത്ത് പിഴയിടുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു. മലിന ജലം ഓടയിലേക്ക് ഒഴുക്കിയതിന് ടൗണിലെ നാലു ഹോട്ടലുകൾക്ക് കാൽ ലക്ഷം രൂപ വീതമാണ് പിഴ ചുമത്തിയത്. മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിന് രണ്ട് സ്ഥാപനങ്ങൾക്ക് രണ്ടായിരം രൂപ വീതവും പിഴയിട്ടു. മാലിന്യ സംസ്‌കരണം കൃത്യമായി ഒരുക്കാത്തതിന് മൂന്ന് മീൻ കടകൾ രണ്ട് കോഴിക്കടകൾ, മൂന്ന് തട്ട് കടകൾ, ബ്യൂട്ടി പാർലർ, ബേക്കറി, ഹോട്ടൽ എന്നിവക്ക് മുന്നറിയിപ്പ് നോട്ടീസും നല്കി. പേരാവൂർ പഞ്ചായത്ത് ഭരണസമിതിയുടെ ശക്തമായ ഇടപെടലാണ് ജലസ്രോതസ്സിലേക്ക് മലിനജലം ഒഴുക്കിയവർക്കെതിരെ കർശന നടപടിയുണ്ടാവാൻ കാരണം. തോടിലും ടൗണിലേക്ക് കുടിവെള്ളം സംഭരിക്കുന്ന കാഞ്ഞിരപ്പുഴയിലേക്കും മലിന ജലം ഒഴുക്കുന്നതിനെതിരെ ന്യൂസ് ഹണ്ട് വാർത്ത നല്കിയിരുന്നു. ടൗണിലെ മാലിന്യം ഒഴുകിയെത്തി പകർച്ച വ്യാധികളും കൊതുകുശല്യവുമുണ്ടാവുന്നതിൽ ടൗൺ പരിസരത്തെ വീട്ടുകാരും മുള്ളേരിക്കൽ നിവാസികളും പരാതിയുമായി രംഗത്തെത്തിയിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്