ടൺ കണക്കിന് കുപ്പി; അവരുടെ അന്നം, നമ്മുടെ ശുചിത്വം

കണ്ണൂർ: വഴിയോരങ്ങളിലും പൊതുസ്ഥലങ്ങളിലും ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുന്ന ഉത്തരേന്ത്യൻ സംഘങ്ങൾ സജീവം. ഉപജീവനത്തിനായുള്ള ഇവരുടെ പ്രവൃത്തി നമുക്ക് നൽകുന്നത് പരിസരശുചിത്വം.
പൊതു ഇടങ്ങളിൽ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളുടെ വലിയൊരു ശേഖരമാണ് ഇവരിലൂടെ ഒഴിവാകുന്നത്. പ്രധാനമായും അസമിൽനിന്നുള്ള സംഘങ്ങളാണ് ഇൗ തൊഴിലിൽ മാത്രം കേന്ദ്രീകരിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ചത്.
സ്ത്രീകളുൾപ്പെടെയുള്ള സംഘങ്ങളായി കിലോമീറ്ററുകൾ താണ്ടിയാണ് കുപ്പിശേഖരണം. മുച്ചക്ര സൈക്കിളിലെ പിൻഭാഗത്തെ പ്ലാറ്റ്ഫോമിൽ പ്ലാസ്റ്റിക്ക് സഞ്ചികൾ കൂട്ടിയോജിപ്പിച്ചുള്ള വലിയ ചാക്കിലാണ് ശേഖരണം. ആക്രി മൊത്തവില്പനശാലയിൽ കിലോയ്ക്ക് 15 രൂപയാണ് ഇവർക്ക് ലഭിക്കുക.
ജില്ലയിൽ തെയ്യം-തിറ, ഉത്സവ സീസണായതിനാൽ വൻതോതിൽ കുപ്പികൾ ലഭിക്കുന്നതായി ഇവർ പറയുന്നു. വിവിധ ഫുട്ബോൾ, വോളിബോൾ ടൂർണമെന്റുകൾ നടക്കുന്ന മൈതാനങ്ങളിലും ലഭ്യതയേറെയാണ്. അത്യുഷ്ണമായതിനാൽ വെള്ളക്കുപ്പികൾക്ക് ചെലവേറിയതും ഇവർക്ക് അനുഗ്രഹമാണ്.
പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് തലശ്ശേരി-മാഹി ബൈപ്പാസിലൂടെ പോകുന്ന മറുനാട്ടുകാരായ സ്ത്രീപുരുഷന്മാർ