ഹജ്ജ് കാത്തിരിപ്പ് പട്ടികയിലെ 463 പേർക്ക് അവസരം

കരിപ്പൂർ: ഈ വർഷത്തെ ഹജ് കർമത്തിനു സംസ്‌ഥാന ഹജ് കമ്മിറ്റി മുഖേന അപേക്ഷിച്ച്, നറുക്കെടുപ്പിലൂടെ കാത്തിരിപ്പുപ ട്ടികയിൽ ഉൾപ്പെട്ടവരിൽ 463 പേർക്ക് അവസരം.ക്രമ നമ്പർ 1562 മുതൽ 2024 വരെയുള്ളവർ ക്കാണ് അവസരം.
രണ്ടു ഗഡു തുക 2,51,800 രൂപ വീതം ഓരോ രുത്തരും അടയ്ക്കണം.ഓരോ കവർ നമ്പറിനും ലഭിക്കു ന്ന ബാങ്ക് റഫറൻസ് നമ്പർ രേഖ പ്പെടുത്തിയ പേ -ഇൻ സ്ലിപ് ഉപ യോഗിച്ച് എസ്ബിഐയുടെയോ യൂണിയൻ ബാങ്കിന്റെയോ ശാഖ കളിൽ തുക അടയ്ക്കാം. അവസാന തീയതി ഏപ്രിൽ 15. ഹജ്‌ജിന് ആകെ അടയ്ക്കേ ണ്ട തുക പിന്നീട് പ്രഖ്യാപിക്കും. ശേഷം മൂന്നാം ഗഡു അടയ്ക്ക ണം. ഹജ് ഹൗസ്: 0483-2710717.