നിയമന തട്ടിപ്പ് കേസ്: ലെനിൻ രാജിന് ജാമ്യം

തിരുവനന്തപുരം: മന്ത്രി വീണാ ജോർജിന്റെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പു കേസിലെ രണ്ടാം പ്രതി ലെനിൻരാജിന് ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ജഡ്ജി പി.വി. ബാലകൃഷ്ണന്റേതാണ് ഉത്തരവ്.
കർശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ രണ്ട് ജാമ്യക്കാർ വേണം.
ആയുഷ് മിഷനു കീഴിൽ മലപ്പുറം മെഡിക്കൽ ഓഫീസറായി ഹോമിയോ വിഭാഗത്തിൽ നിയമനം വാഗ്ദാനം ചെയ്തു പണം വാങ്ങിയെന്നാണ് കേസ്. കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റ് ചെയ്ത മൂന്നു പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു.