വയനാട്ടില്‍ വന്‍ ലഹരി വേട്ട ; ലക്ഷങ്ങള്‍ വില മതിക്കുന്ന എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍

വയനാട്: വയനാട്ടില്‍ വന്‍ ലഹരി വേട്ട ലക്ഷങ്ങള്‍ വില മതിക്കുന്ന എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍. കണ്ണൂര്‍, തലശ്ശേരി, സുഹമ മന്‍സില്‍ ടി.കെ. ലാസിം(26), പാലക്കാട് മണ്ണാര്‍ക്കാട്, പാട്ടകുണ്ടില്‍ വീട്ടില്‍, ഹാഫിസ്(24) എന്നിവരെയാണ് മീനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.348 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. ബാംഗ്ലൂരിൽ നിന്ന് തലശ്ശേരിയിലേക്ക് കടത്തുകയായിരുന്ന 10 ലക്ഷത്തിലേറെ വിപണി വില വരുന്ന എം.ഡി എം.എയാണ് പിടിച്ചെടുത്തത്.