കണ്ണൂർ ജില്ലാ അണ്ടർ 17 ചെസ്: ആദിത്യ രവീന്ദ്രനും യുപ്ത വി.ഗിരീഷും ചാമ്പ്യൻമാർ

കണ്ണൂർ : സംസ്ഥാന ചെസ് ടെക്നിക്കൽ കമ്മിറ്റിയുടെ ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി സംഘടിപ്പിച്ച കണ്ണൂർ ജില്ലാ അണ്ടർ 17 ചെസ് മത്സരത്തിൽ ഓപ്പൺ വിഭാഗത്തിൽ ആദിത്യ രവീന്ദ്രനും പെൺകുട്ടികളിൽ യുപ്ത. വി. രവീന്ദ്രനും ജേതാക്കളായി.
ഓപ്പൺ വിഭാഗം: 1. ആദിത്യ രവീന്ദ്രൻ ( പയ്യന്നൂർ .) 2. മിഥേവ് സുനിൽ(പെരളശ്ശേരി ) 3. ധൈര്യ സിശോദ്യ (പള്ളിക്കുന്ന്) 4. യഷ് കൃഷ്ണ ( പയ്യന്നൂർ )
പെൺകുട്ടികളുടെ വിഭാഗം: 1. യുപ്ത വി.ഗിരീഷ് ( മേലൂർ )2. വേദ രവീന്ദ്രൻ ( പയ്യന്നൂർ) 3. നവ്യശ്രീ രാജീവ് (തളിപ്പറമ്പ) 4. ഈവ്‌ലിൻ റോസ് ( ഇരിട്ടി) എന്നിവർ ഒന്നു മുതൽ നാല് വരെ സ്ഥാനം കരസ്ഥമാക്കി.
ജി.വി.എച്ച്. എസ്. എസ്.സ്പോർട്സ് സ്കൂളിൽ കണ്ണൂർ താലൂക്ക് തഹസിൽദാർ (എൽ. ആർ) എം.കെ. മനോജ് കുമാർ ഉദ്‌ഘാടനം ചെയ്തു.വി.യു. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.എ. പി. സുജീഷ്,എ. പി. മഹറൂഫ് എന്നിവർ സംസാരിച്ചു.
ജി.വി.എച്ച്.എസ്.എസ് പ്രഥമാധ്യാപകൻ കെ. സി. നാസർ വിജയികൾക്കുള്ള സമ്മാനദാനവും പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും കേരള സ്പോർട്സ് കൗൺസിലിന്റെ അംഗീകൃത സർട്ടിഫിക്കറ്റുകളും നല്കി. ഇരുവിഭാഗത്തിലേയും ആദ്യ രണ്ട് സ്ഥാനക്കാർ സംസ്ഥാന അണ്ടർ 17 ചാംപ്യൻഷിപ്പുകളിൽ കണ്ണൂർ ജില്ലയെ പ്രതിനിധാനം ചെയ്യും.