Connect with us

Kerala

‘അന്നദാതാവാണ്, പരിഗണന നല്‍കണം’; പത്ത് നിര്‍ദേശങ്ങള്‍, വമ്പന്‍ മാറ്റങ്ങള്‍ക്കൊരുങ്ങി കെ.എസ്.ആർ.ടിസി

Published

on

Share our post

ഉപകാരപ്രദമായ രീതിയില്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് അതിവേഗ നടപടികളുമായി കെ.എസ്.ആർ.ടിസി. ഇതിന്റെ ഭാഗമായി പത്ത് നിര്‍ദേശങ്ങള്‍ കെ.എസ്.ആർ.ടിസി ചെയര്‍മാന്‍ പുറപ്പെടുവിച്ചു. ‘യാത്രക്കാരാണ് യജമാനന്‍മാര്‍ എന്ന പൊതുബോധം എല്ലാ ജീവനക്കാരിലും ഉണ്ടാകേണ്ടതാണ്. മാന്യവും സുരക്ഷിതവുമായ യാത്രാവസരങ്ങള്‍ യാത്രക്കാര്‍ക്ക് സൃഷ്ടിക്കേണ്ടതും കെ.എസ്.ആർ.ടിസിയുടെ കടമയാണ്.’ മുഴുവന്‍ യാത്രക്കാരോടും പ്രത്യേകിച്ച് സ്ത്രീകളോടും, കുട്ടികളോടും, വയോജനങ്ങളോടും, ഭിന്നശേഷിയുള്ളവരോടും അന്തസ്സും ആദരവും നിറഞ്ഞ സമീപനം ജീവനക്കാര്‍ സ്വീകരിക്കേണ്ടതാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

കെ.എസ്.ആർ.ടിസി ചെയര്‍മാന്‍റെ പത്ത് നിര്‍ദേശങ്ങള്‍ ചുവടെ

1. കോര്‍പ്പറേഷന്റെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടില്‍ യാത്രക്കാരില്‍ നിന്നും ലഭിക്കുന്ന ടിക്കറ്റ് വരുമാനമാണ് ഏറ്റവും പ്രധാന വരുമാന സ്രോതസ്സ് എന്നതിനാല്‍ ഓരോ ചെറിയ തുകയും വളരെ പ്രധാനപ്പെട്ടതാണ്. വഴിയില്‍ നിന്നും കൈകാണിക്കുന്ന യാത്രക്കാരന്‍ അന്നദാതാവാണ് എന്ന പരിഗണന നല്‍കണം. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനില്‍ നിന്നും ബസ്സുകള്‍ എടുക്കുമ്പോഴും, ബസ് സ്റ്റേഷനില്‍ നിന്നും പുറത്തേയ്ക്ക് ഇറങ്ങുന്ന വേളകളിലും, സ്റ്റോപ്പുകളില്‍ നിന്നും ബസ്സെടുക്കുമ്പോഴും ബസ്സില്‍ കയറുവാന്‍ കൈ കാണിക്കുന്ന എല്ലാ യാത്രക്കാരേയും നിര്‍ബന്ധമായും കയറ്റിയിരിക്കണം.

കെ.എസ്.ആര്‍.ടി.സി / കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് – സൂപ്പര്‍ ഫാസ്റ്റ് വരെയുള്ള എല്ലാ സര്‍വീസുകളിലും സീറ്റ് ലഭ്യതയുണ്ടെങ്കില്‍ യാത്രാമദ്ധ്യേ യാത്രക്കാര്‍ കൈ കാണിക്കുന്ന ഏത് സ്ഥലത്തും ഏത് സമയത്തും അപകടരഹിതമായും ട്രാഫിക് നിയമങ്ങള്‍ പാലിച്ചും ബസ് നിര്‍ത്തി യാത്രക്കാരെ കയറ്റി കൊണ്ടുപോകേണ്ടതാണ്.

2. രാത്രി സമയങ്ങളില്‍ യാത്ര ചെയ്യുന്ന യാത്രക്കാരുടെ സുരക്ഷയും സൗകര്യവും മുന്‍നിര്‍ത്തി രാത്രി 10.00 മണി മുതല്‍ രാവിലെ 06.00 മണി വരെ സൂപ്പര്‍ഫാസ്റ്റ് വരെയുള്ള സര്‍വീസുകള്‍ ടി ക്ലാസ്സിന്റെ സ്റ്റോപ്പ് പരിഗണിക്കാതെ ദീര്‍ഘദൂര യാത്രക്കാരെ അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്തെ ബസ് സ്റ്റോപ്പുകളില്‍ നിര്‍ത്തി സുരക്ഷിതമായി ഇറക്കേണ്ടതാണ്.

3. കൂടാതെ രാത്രി 08.00 മണി മുതല്‍ രാവിലെ 06.00 മണി വരെ സ്ത്രീകളുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്ത് മിന്നല്‍ ഒഴികെയുള്ള എല്ലാത്തരം ബസ്സുകളും സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ / ബസ് സ്റ്റോപ്പുകളില്‍ സുരക്ഷിതമായി നിര്‍ത്തി ഇറക്കേണ്ടതാണ്.

4. ബസ്സില്‍ കയറുവാനും ഇറങ്ങുവാനും ബുദ്ധിമുട്ടുന്നവര്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, കുട്ടികള്‍ എന്നിവരെ ബസ്സില്‍ കയറുവാനും ഇറങ്ങുവാനും കണ്ടക്ടര്‍മാര്‍ സഹായിക്കേണ്ടതാണ്.

5. വൃത്തിയും ശുചിത്വവും ഉള്ളതും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ടോയ്ലെറ്റുകളും ലഭ്യമായതുമായ ഹോട്ടലുകളില്‍ മാത്രമേ ബസ്സുകള്‍ നിര്‍ത്തുവാന്‍ പാടുള്ളൂ. ഇത്തരത്തില്‍ നിര്‍ത്തുന്ന സ്ഥലം, സമയം എന്നിവ അടങ്ങിയ ഷെഡ്യൂള്‍ യാത്രക്കാര്‍ കാണുന്ന വിധം പ്രദര്‍ശിപ്പിക്കേണ്ടതാണ്.

6. ടിക്കറ്റ് പരിശോധനാവേളയില്‍ കണ്ടക്ടര്‍മാരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന ഗുരുതരമായ വീഴ്ചകള്‍ (ഉദാ:- യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കാതിരിക്കുക, തുക വാങ്ങിയ ശേഷം ടിക്കറ്റ് നല്‍കാതിരിക്കുക, മോശമായ പെരുമാറ്റം തുടങ്ങിയവ) ശ്രദ്ധയില്‍പ്പെട്ടാല്‍ ടി ജീവനക്കാരനെതിരെ കര്‍ശനനടപടി സ്വീകരിക്കുന്നതാണ്.

7. ഡ്യൂട്ടിയ്ക്ക് എത്തുന്ന മുഴുവന്‍ ഡ്രൈവര്‍മാരേയും വനിതകള്‍ ഒഴികെയുള്ള കണ്ടക്ടര്‍മാരേയും ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് ടി ജീവനക്കാര്‍ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ഡ്യൂട്ടിയ്ക്ക് നിയോഗിക്കുവാന്‍ പാടുള്ളൂ. ഡ്യൂട്ടിയ്ക്ക് എത്തുന്ന ജീവനക്കാര്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്ത് പരിശോധനയ്ക്ക് വിധേയമാകേണ്ടതും ഇരു ജീവനക്കാരുടേയും ബ്രീത്ത് അനലൈസര്‍ റീഡിംഗ് വേ ബില്ലില്‍ രേഖപ്പെടുത്തേണ്ടതുമാണ്. ഇത് ഡ്യൂട്ടിയിലുള്ള ഷെഡ്യൂള്‍ ഇന്‍സ്പെക്ടര്‍മാര്‍ / സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.

8. ഒരേ റൂട്ടിലേയ്ക്ക് ഒന്നിന് പുറകെ ഒന്നായി കോണ്‍വോയ് അടിസ്ഥാനത്തില്‍ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്ന പ്രവണത ഒഴിവാക്കേണ്ടതാണ്. ഇത്തരം സാഹചര്യം തുടര്‍ച്ചയായി ഉണ്ടായാല്‍ ജീവനക്കാര്‍ വിവരം ബന്ധപ്പെട്ട മേലുദ്യോഗസ്ഥരെ അറിയിക്കേണ്ടതാണ്. റോഡില്‍ പരമാവധി ഇടതുവശം ചേര്‍ത്ത്തന്നെ ബസ് ഒതുക്കി നിര്‍ത്തുന്നതിനും, റോഡിന്റെ ഇരുവശങ്ങളിലും സമാന്തരമായി പാര്‍ക്ക് ചെയ്ത് മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കാതിരിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

9. ബസ് ഓടിക്കുമ്പോള്‍ നിരത്തില്‍ ഒപ്പമുള്ള ചെറുവാഹനങ്ങളേയും കാല്‍നട യാത്രക്കാരേയും കരുതലോടെ കാണേണ്ടതും ഓരോ ജീവനും വിലപ്പെട്ടതാണെന്നുള്ള ചിന്ത ഓരോ നിമിഷവും നാം ഓരോരുത്തര്‍ക്കും ഉണ്ടാകേണ്ടതുമാണ്. അപകടത്തിന് ഉത്തരവാദിത്വം ഇല്ല എന്നതിനേക്കാള്‍ അപകടം ഒഴിവാക്കുവാന്‍ വേണ്ട മുന്‍കരുതല്‍ എടുക്കുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്.

10. ഓരോ ജീവനക്കാരും യാത്രക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന പരാതികളില്‍ / ബുദ്ധിമുട്ടുകളില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തേണ്ടതും പരിഹരിക്കാന്‍ നിയമാനുസൃതമായി സാദ്ധ്യമാകുന്ന നടപടികള്‍ അടിയന്തിരമായി സ്വീകരിക്കേണ്ടതുമാണ്. ഇതുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് തുടര്‍ന്ന് എല്ലാ സംരക്ഷണവും കോര്‍പ്പറേഷന്‍ ഒരുക്കുന്നതാണ്.


Share our post

Kerala

വയനാട്ടില്‍ വന്യജീവി ആക്രമണം,കടുവയെ വെടിവെയ്ക്കാന്‍ ഉത്തരവ്

Published

on

Share our post

മാനന്തവാടി: വയനാട്ടില്‍ വീണ്ടും വന്യജീവി ആക്രമണം. കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. പഞ്ചാരക്കൊല്ലി സ്വദേശി രാധയാണ് മരിച്ചത്. വനംവകുപ്പ് താല്‍ക്കാലിക വാച്ചറുടെ ഭാര്യയാണ് മരിച്ച രാധ.മാനന്തവാടി ടൗണിനടുത്തുള്ള പഞ്ചാരക്കൊല്ലി പ്രിയദര്‍ശനി എസ്റ്റേറ്റിന് സമീപം ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. കടുവയാണ് ആക്രമിച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇവരുടെ തലയുടെ പിന്‍ഭാഗം ഭക്ഷിച്ച നിലയിലാണ്.കാടിനുള്ളിലാണ് മൃതദേഹം. മാനന്തവാടി പോലീസിന്റെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. വന്യജീവി ആക്രമണമുണ്ടായതിനേത്തുടര്‍ന്ന് പ്രദേശവാസികള്‍ വനംവകുപ്പിനെതിരേ പ്രതിഷേധിക്കുകയാണ്. മന്ത്രി ഒ.ആര്‍. കേളു സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.മന്ത്രിക്കെതിരെയും ജനരോഷമുയര്‍ന്നു. ജനങ്ങളെ പണിപ്പെട്ടാണ് നിയന്ത്രിച്ചത്. അതേസമയം കടുവയെ വെടിവെയ്ക്കാന്‍ ജില്ലാഭരണകൂടം ഉത്തരവിറക്കിയിട്ടുണ്ട്.


Share our post
Continue Reading

Kerala

സിവിൽ സർവീസസ് പരീക്ഷ: പ്രിലിമിനറി രണ്ട് പേപ്പർ, മെയിൻ ഒൻപത് പേപ്പർ; ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

Published

on

Share our post

സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് രണ്ടു ഘട്ടങ്ങളുണ്ട്. ആദ്യ ഘട്ടം സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷയാണ്. രണ്ടാം ഘട്ടമായ സിവില്‍ സര്‍വീസസ് മെയിന്‍ പരീക്ഷയ്ക്ക് അര്‍ഹത നേടുന്നവരെ കണ്ടെത്തുന്ന പരീക്ഷയാണ് പ്രിലിമിനറി പരീക്ഷ. ഇതൊരു സ്‌ക്രീനിങ് ടെസ്റ്റ് ആണ്.രണ്ടാംഘട്ടമായ സിവില്‍ സര്‍വീസസ് (മെയിന്‍) പരീക്ഷ, വിവിധ സര്‍വീസുകള്‍/ പോസ്റ്റുകള്‍ എന്നിവയ്ക്ക് അര്‍ഹത നേടുന്നവരെ കണ്ടെത്തുന്ന; റിട്ടണ്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ/ പഴ്‌സണാലിറ്റി ടെസ്റ്റ് എന്നിവ അടങ്ങുന്നതാണ്. മേയ് 25-നാണ് പ്രിലിമിനറി പരീക്ഷ. യു.പി.എസ്.സി. പ്രസിദ്ധപ്പെടുത്തിയ 2025-ലെ പരീക്ഷാ കലണ്ടര്‍ പ്രകാരം സിവില്‍ സര്‍വീസസ് (മെയിന്‍) പരീക്ഷ ഓഗസ്റ്റ് 22 മുതല്‍ (അഞ്ചുദിവസം) നടക്കും. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് മെയിന്‍ പരീക്ഷ നവംബര്‍ 16-ന് തുടങ്ങും (ഏഴ് ദിവസം).പ്രിലിമിനറി ഘടന

200 മാര്‍ക്ക് വീതമുള്ള രണ്ടു മണിക്കൂര്‍ വീതം ദൈര്‍ഘ്യമുള്ള രണ്ട് പേപ്പറുകള്‍ ഉണ്ട്. ജനറല്‍ സ്റ്റഡീസ് പേപ്പര്‍ ക, ജനറല്‍ സ്റ്റഡീസ് പേപ്പര്‍ ll. രണ്ടും നിര്‍ബന്ധമാണ്. പ്രിലിമിനറി പരീക്ഷയുടെ മൊത്തം മാര്‍ക്ക് 400. ആദ്യ പേപ്പറില്‍ വിവിധ മേഖലകളിലെ/ വിഷയങ്ങളിലെ ചോദ്യങ്ങളും രണ്ടാം പേപ്പര്‍, അഭിരുചി വിലയിരുത്തുന്ന ചോദ്യങ്ങളുമാണ്.

രണ്ടിലും ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയിലാകും ചോദ്യങ്ങള്‍. ശരിയുത്തരത്തിന് ഒരു മാര്‍ക്ക് വീതം ലഭിക്കും. ഉത്തരം തെറ്റിയാല്‍ ചോദ്യത്തിനുള്ള മാര്‍ക്കിന്റെ മൂന്നില്‍ ഒന്ന് (0.33) കുറയ്ക്കും.

പ്രിലിമിനറി രണ്ടാം പേപ്പര്‍, യോഗ്യതാ സ്വഭാവമുള്ളതാണ്. ഈ പേപ്പറില്‍ നേടേണ്ട കട്ട് ഓഫ് സ്‌കോര്‍ 33 ശതമാനം മാര്‍ക്കാണ്. ഇതിനു വിധേയമായി പേപ്പര്‍ ഒന്നിന് നിശ്ചയിക്കപ്പെടുന്ന യോഗ്യതാമാര്‍ക്ക് പരിഗണിച്ച് ഫൈനല്‍ പരീക്ഷയ്ക്കു യോഗ്യത നേടുന്നവരെ കമ്മിഷന്‍ കണ്ടെത്തും.

മെയിന്‍ പരീക്ഷാ ഘടന

സിവില്‍ സര്‍വീസസ് മെയിന്‍ എഴുത്തു പരീക്ഷയ്ക്ക് മൊത്തം ഒന്‍പത് പേപ്പറുകളാണുള്ളത്. ചോദ്യങ്ങള്‍, പരമ്പരാഗത രീതിയില്‍ (കണ്‍വെന്‍ഷണല്‍ – എസ്സേ ടൈപ്പ്) ഉത്തരം നല്‍കേണ്ടതായിരിക്കും.

ഓപ്ഷണല്‍ പേപ്പര്‍

അപേക്ഷിക്കുമ്പോള്‍, തിരഞ്ഞെടുക്കുന്ന ഓപ്ഷണല്‍ പേപ്പര്‍ രേഖപ്പെടുത്തണം. താത്പര്യമുള്ള ഏതു പേപ്പറും ഓപ്ഷണല്‍ പേപ്പര്‍ ആയി തിരഞ്ഞെടുക്കാം. ഓരോ പേപ്പറിന്റെയും വിശദമായ സിലബസ് വിജ്ഞാപനത്തില്‍ ഉണ്ട്. ഇവയില്‍ ഭാരതീയ ഭാഷ, ഇംഗ്ലീഷ് എന്നീ പേപ്പറുകളില്‍ ഓരോന്നിനും 25 ശതമാനം മാര്‍ക്ക് കട്ട് ഓഫ് സ്‌കോര്‍ ആയി നിശ്ചയിച്ചിട്ടുണ്ട്.

ഫൈനല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഒഴിവുകളുടെ എണ്ണത്തിന്റെ രണ്ടിരട്ടിയോളം അപേക്ഷാര്‍ഥികളെ ഇന്റര്‍വ്യൂ/ പഴ്‌സണാലിറ്റി ടെസ്റ്റിന് തിരഞ്ഞെടുക്കും. ഇതിന് 275 മാര്‍ക്ക് ഉണ്ടാകും. അന്തിമ റാങ്കിങ് ഫൈനല്‍ പരീക്ഷയിലെ ഏഴ് പേപ്പറുകളുടെ മാര്‍ക്കും (250 ഃ 7 = 1750) ഇന്റര്‍വ്യൂ/ പഴ്‌സണാലിറ്റി ടെസ്റ്റ് മാര്‍ക്കും (275) ചേര്‍ത്ത് 2025-ല്‍ കണക്കാക്കി നിര്‍ണയിക്കും.

മുന്‍ ചോദ്യക്കടലാസുകള്‍

സിവില്‍ സര്‍വീസസ്/ ഫോറസ്റ്റ് സര്‍വീസ് പരീക്ഷകളുടെ മുന്‍ വര്‍ഷങ്ങളിലെ ചോദ്യപ്പേപ്പര്‍ upsc.gov.in -ല്‍ ലഭ്യമാണ് (എക്‌സാമിനേഷന്‍ ലിങ്ക്)

ഫോറസ്റ്റ് സര്‍വീസ് മെയിന്‍ പരീക്ഷ

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയുടെ പ്രാഥമിക പരീക്ഷയാണ് സിവില്‍ സര്‍വീസസ് പ്രിലിമിനറി. ഇതില്‍ യോഗ്യത നേടുന്നവര്‍ക്കേ രണ്ടാം ഘട്ടമായ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (മെയിന്‍) പരീക്ഷയ്ക്ക് (റിട്ടണ്‍ ആന്‍ഡ് ഇന്റര്‍വ്യൂ) അര്‍ഹത ലഭിക്കൂ. മെയിന്‍ പരീക്ഷയ്ക്ക് മൊത്തം ആറ് പേപ്പര്‍ ഉണ്ടാകും. പേപ്പര്‍ l – ജനറല്‍ ഇംഗ്ലീഷ് (300 മാര്‍ക്ക്), പേപ്പര്‍ ll – ജനറല്‍ നോളജ് (300 മാര്‍ക്ക്), പേപ്പര്‍ lll, lV, V, VI എന്നിവ ഓപ്ഷണല്‍ പേപ്പറുകളാണ്.

നല്‍കിയിട്ടുള്ള 14 ഓപ്ഷണല്‍ വിഷയങ്ങളില്‍ നിന്നും രണ്ടെണ്ണം അപേക്ഷ നല്‍കുമ്പോള്‍ തിരഞ്ഞെടുക്കണം. തിരഞ്ഞെടുത്ത ഓരോ ഓപ്ഷണല്‍ വിഷയത്തില്‍ നിന്നും രണ്ട് പേപ്പറുകള്‍ വീതം ഉണ്ടാകും. ഓരോന്നിന്റെയും പരമാവധി മാര്‍ക്ക് 200. സിലബസ് വിജ്ഞാപനത്തില്‍ ഉണ്ട്.

പേപ്പര്‍ II- ല്‍ (ജനറല്‍ നോളജ്) കമ്മീഷന്‍ നിശ്ചയിക്കുന്ന മിനിമം മാര്‍ക്ക് നേടുന്നവരുടെ പേപ്പറുകള്‍ മാത്രമേ മൂല്യനിര്‍ണയത്തിന് വിധേയമാക്കൂ. ഫൈനല്‍ പരീക്ഷയില്‍ യോഗ്യത നേടിയതായി കമ്മിഷന്‍ പ്രഖ്യാപിക്കുന്നവര്‍ക്ക് തുടര്‍ന്ന് ഇന്റര്‍വ്യൂ/ പഴ്‌സണാലിറ്റി ടെസ്റ്റ് ഉണ്ടാകും. ഇതിന്റെ പരമാവധി മാര്‍ക്ക് 300 ആയിരിക്കും.


Share our post
Continue Reading

Breaking News

വയനാട് മാനന്തവാടിയിൽ കടുവ ആക്രമണം; സ്ത്രീ കൊല്ലപ്പെട്ടു

Published

on

Share our post

മാനന്തവാടി: വയനാട് മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. പഞ്ചാരക്കൊല്ല വനമേഖലയിലെ രാധയാണ് മരിച്ചത്. ഭർത്താവ് അച്ചപ്പൻ വനംവകുപ്പ് വാച്ചറാണ്.എസ്റ്റേറ്റ് തൊഴിലാളിയായ രാധ വനത്തില്‍ കാപ്പി പറക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. വനംവകുപ്പ് ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർ സ്ഥലത്തേക്ക് പുറപ്പെട്ടു. ആക്രമിച്ച കടുവ കാട് കയറിയോ എന്ന് വ്യക്തമല്ലെന്നും ജാഗ്രത വേണമെന്നും വനംവകുപ്പ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!