India
ബാബരി മസ്ജിദ് പുറത്ത്; പന്ത്രണ്ടാം ക്ലാസ് പാഠപുസ്തകം പുതുക്കി എൻ.സി.ഇ.ആർ.ടി
ന്യൂഡൽഹി: എൻ.സി.ഇ.ആർ.ടിയുടെ പന്ത്രണ്ടാം 12-ാം ക്ലാസിലെ പൊളിറ്റക്കൽ സയൻസ് പാഠപുസ്‌കത്തിൽനിന്ന് ബാബരി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചില ഭാഗങ്ങളും ഒഴിവാക്കി. രാമജന്മഭൂമി പ്രസ്ഥാനത്തിനു പ്രാമുഖ്യം നൽകുന്ന രീതിയിലാണ് പാഠപുസ്തകത്തിൽ പുതിയ മാറ്റം. 2024-25 അധ്യയന വർഷത്തേക്കുള്ള പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായാണ് മാറ്റമെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, രാഷ്ടീയത്തിലെ പുതിയ സംഭവവികാസങ്ങൾ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി മാറ്റം വരുത്തിയതെന്നാണ് എൻ.സി.ഇ.ആർ.ടിയുടെ വിശദീകരണം.
എട്ടാമത്തെ അധ്യായമായ ‘സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയിലെ രാഷ്ട്രീയം’ എന്ന പാഠഭാഗത്തിലാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. 2006-07 മുതൽ നടപ്പാക്കിയ പാഠപുസ്‌കത്തിൽ ഉണ്ടായിരുന്ന സമകാലിക രാഷ്ട്രീയത്തെ കുറിച്ചുള്ള പാഠഭാഗത്തിലാണ് പ്രധാനമായും മാറ്റം.
പഴയ പാഠപുസ്തകത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട അഞ്ച് സംഭവങ്ങളിൽ ഒന്ന് അയോധ്യ പ്രസ്ഥാനമെന്ന് വിശേഷിപ്പിക്കുന്നു. 1989-ലെ തിരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസിനു സംഭവിച്ച അപചയം, 1990-ലെ മണ്ഡൽ കമ്മിഷൻ, 1991-ൽ തുടക്കമിട്ട സാമ്പത്തിക പരിഷ്‌കരണം, രാജീവ് ഗാന്ധിയുടെ വധം(1991) എന്നിവയാണ് മറ്റു സംഭവങ്ങൾ. അയോധ്യ വിവാദത്തെ കുറിച്ച് നാലു പേജ് നീണ്ട ഭാഗങ്ങളാണ് പഴയ പാഠപുസ്തകത്തിൽ ഉണ്ടായിരുന്നത്. 1986-ൽ മന്ദിരം തുറന്നു കൊടുത്തത്, ഇരുഭാഗത്തും ഉണ്ടായ ശാക്തീകരണം, പള്ളിയുടെ തകർച്ച, രാഷ്ട്രപതി ഭരണം, മതേതരത്വത്തിനു ഭീഷണിയായ വർഗീയ സംഘർഷം എന്നിവയെ കുറിച്ചുള്ള വിവരണങ്ങളാണ് ഇവ.
പഴയ പാഠപുസ്തകത്തിൽ ഉണ്ടായിരുന്നത്: ….. ഒട്ടേറെ സംഭവങ്ങളെ തുടർന്നാണ് 1992 ഡിസംബറിൽ അയോധ്യയിലെ തർക്കമന്ദിരം(ബാബറി മസ്ജിദ് എന്നറിയപ്പട്ടത്) തകർക്കപ്പെട്ടത്. ഈ സംഭവം രാജ്യത്തെ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്കു കാരണമാവുകയും ദേശീയതയെയും മതേതരത്വത്തെയും കുറിച്ചുള്ള ചർച്ചകൾക്ക് വഴിമരുന്നിടുകയും ചെയ്തു. ബി.ജെ.പിയുടെ ഉദയവും ഹിന്ദുത്വ രാഷ്ട്രീയവും ഈ സംഭവങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു.
പുതുക്കിയ പാഠപുസ്തകത്തിൽ ഉള്ളത്: …. അയോധ്യയിലെ രാമജന്മഭൂമി സംബന്ധിച്ച നൂറ്റാണ്ടുകൾ നീണ്ട നിയമപരവും രാഷ്ട്രീയപരവുമായ തർക്കം ഇന്ത്യൻ രാഷ്ട്രീയത്തെ സ്വാധീനിച്ചു തുടങ്ങുകയും പലവിധത്തിലുള്ള രാഷ്ട്രീയപരിണാമങ്ങൾക്കു രൂപം നൽകുകയും ചെയ്തു. ജനാധിപത്യത്തെയും മതേതരത്വത്തെയും മാറ്റിമറിക്കുന്ന രീതിയിൽ രാമജന്മഭൂമി ക്ഷേത്ര പ്രസ്ഥാനം മുൻനിരയിലേക്കു കടന്നുവന്നു. സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ചിന്റെ തീരുമാനത്തോടെ(2019 നവംബർ 9-ന്) ഈ മാറ്റങ്ങൾ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിലേക്കും നയിച്ചു.
ഇതുനു പുറമെ മറ്റു രണ്ടിടത്തു നിന്നുകൂടി ബാബറി മസ്ജിദ് എന്ന വാക്ക് എടുത്തു മാറ്റിയിട്ടുണ്ട്. അധ്യായത്തിന്റെ തുടക്കത്തിലുള്ള സംക്ഷിപ്ത വിവരണത്തിൽ നിന്നും അധ്യായത്തിന്റെ അവസാനത്തിലുള്ള അഭ്യാസത്തിൽനിന്നും.
‘ജനാധിപത്യ അവകാശങ്ങൾ’ എന്ന അദ്ധ്യായത്തിൽനിന്ന് ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഉള്ളടക്കവും ഒഴിവാക്കിയതായി സൂചനയുണ്ട്. പുതിയ പാഠപുസ്തകങ്ങൾ ഒരു മാസത്തിനകം വിദ്യാർത്ഥികളുടെ കയ്യിലെത്തും. രാജ്യത്തെ നാലു കോടി വിദ്യാർത്ഥികളെങ്കിലും എൻ.സി.ഇ,ആർ.ടിയുടെ പാഠപുസ്തകങ്ങൾ പഠിക്കുന്നുണ്ട്. എൻ.സി.ഇ.ആർ.ടി സിലബസ് പിന്തുടരുന്ന ഏകദേശം 30,000 സ്‌കൂളുകൾ സി.ബി.എസ്.ഇ. (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജൂക്കേഷൻ) സിലബസ് പിന്തുടരുന്നുണ്ട്.
പുതിയ പാഠപുസ്തകം വിപണിയിൽ ലഭ്യമല്ലെങ്കിലും വരുത്തിയിരിക്കുന്ന മാറ്റത്തെക്കുറിച്ച് എൻ.സി.ഇ.ആർ.ടി. അവരുടെ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന വിശദീകരണം ഇതാണ്: രാഷ്ട്രീയത്തിലെ സമകാലികസംഭവങ്ങളെ ആധാരമാക്കി ഉള്ളടക്കം നവീകരിച്ചിട്ടുണ്ട്. സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ചിന്റെ വിധിയും തുടർന്ന് വലിയ തോതിൽ അത് സ്വീകരിക്കപ്പെട്ടതിന്റെയും പശ്ചാത്തലത്തിൽ അയോധ്യ സംഭവങ്ങളെ കുറിച്ചുള്ള പാഠഭാഗം സമ്പൂർണമായി നവീകരിച്ചിട്ടുണ്ട്.
India
ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസികൾ ഗൾഫ് രാജ്യങ്ങളിലേത്; വമ്പൻ മുന്നേറ്റം നടത്തി അറബ് നാടുകൾ
ദുബൈ: ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറന്‍സികളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഗള്‍ഫ് കറന്‍സികള്‍. കുവൈത്ത് ദിനാര്‍, ബഹ്റൈന്‍ ദിനാര്‍, ഒമാന്‍ റിയാല്‍ എന്നിവയാണ് മൂല്യമേറിയ കറന്‍സികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടവ. ജോര്‍ദാനിയന്‍ ദിനാര്‍, ഗിബ്രാൾട്ടർ പൗണ്ട്, ബ്രിട്ടീഷ് പൗണ്ട് എന്നിവയാണ് തൊട്ടടുത്തുള്ള സ്ഥാനങ്ങളില്‍.ഒരു കുവൈത്ത് ദിനാറിന് 280.72 രൂപയും ബഹ്റൈൻ ദിനാറിന് 229.78 രൂപയും ഒമാൻ റിയാൽ 224.98 രൂപയുമാണ് നിലവിലെ വിനിമയ നിരക്ക്. പ്രധാനമായും എണ്ണയെ ആശ്രയിച്ചാണ് കുവൈത്ത്, ബഹ്റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലെ സമ്പദ്വ്യവസ്ഥ മുമ്പോട്ട് പോകുന്നത്. ശക്തമായ സമ്പദ് വ്യവസ്ഥയാണ് കുവൈത്തിനുള്ളത്. ഏകദേശം രണ്ട് ശതമാനം മാത്രമാണ് തൊഴിലില്ലായ്മ നിരക്ക്.
India
ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി ദുബൈ എയർപോർട്ട്
ദുബൈ: 2024ൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി വീണ്ടും ദുബൈ അന്താരാഷ്ട്ര വിമാനത്താവളം തെരഞ്ഞെടുക്കപ്പെട്ടു. 6.02 കോടി സീറ്റുകളുമായാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം മുന്‍നിര സ്ഥാനം നിലനിര്‍ത്തിയത്.2023നെ അപേക്ഷിച്ച് എയർലൈൻ ശേഷിയിൽ ഏഴു ശതമാനം വർധനവുണ്ടായിട്ടുണ്ടെന്നും 2019ലെ നിലവാരത്തിൽ നിന്ന് 12 ശതമാനം വർധനയാണ് രേഖപ്പെടുത്തിയതെന്നും ഏവിയേഷൻ അനലിറ്റിക്സ് കമ്പനിയായ ഒ.എ.ജി അറിയിച്ചു. ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം, അന്താരാഷ്ട്ര എയർലൈൻ ശേഷി അനുസരിച്ചാണ് കണക്കാക്കുന്നത്.
അതേസമയം ഏറ്റവും തിരക്കേറിയ 10 ആഗോള വിമാനത്താവളങ്ങൾ ആകെ എയർലൈൻ ശേഷി (ആഭ്യന്തര, അന്തർദേശീയ വിമാനങ്ങൾ) അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. 2024ല്‍ ഏറ്റവും തിരക്കേറിയ ആഗോള വിമാനത്താവളങ്ങളില്‍ ദുബൈയ്ക്ക് രണ്ടാം സ്ഥാനമുണ്ട്.106 രാജ്യങ്ങളിലായി 269 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സർവിസുകളുണ്ട്. ആകെ 101 അന്താരാഷ്ട്ര എയർലൈനുകൾ സർവിസ് നടത്തുന്നു. ദുബൈയില്‍ നിന്ന് കൂടുതല്‍ വിമാനങ്ങളും പോകുന്നത് ഇന്ത്യ, സൗദി, യുകെ, പാകിസ്ഥാന് എന്നിവിടങ്ങളിലേക്കാണ്. അതേസമയം 2024 ആദ്യ പകുതിയില്‍ 4.49 കോടി യാത്രക്കാരാണ് ദുബൈ എയര്‍പോര്‍ട്ടിലൂടെ യാത്ര ചെയ്തത്.
India
നഷ്ടമായ ഫോണ്‍ ബ്ലോക്ക് ചെയ്യാം, സൈബര്‍ തട്ടിപ്പുകാരെ പൂട്ടാം; ‘സഞ്ചാര്‍ സാഥി’ മൊബൈല്‍ ആപ്പ് പുറത്തിറക്കി
ദില്ലി: സൈബര്‍ സുരക്ഷ ലക്ഷ്യമിട്ടുള്ള ‘സഞ്ചാര്‍ സാഥി’ വെബ്സൈറ്റിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി ടെലികോം മന്ത്രാലയം. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടെങ്കില്‍ ബ്ലോക്ക് ചെയ്യാനും, നിങ്ങളുടെ പേരില്‍ മറ്റാരെങ്കിലും മൊബൈല്‍ കണക്ഷന് എടുത്തിട്ടുണ്ടെങ്കില്‍ പരാതി രജിസ്റ്റര്‍ ചെയ്യാനും ഇനി സഞ്ചാര്‍ സാഥി ആപ്പ് വഴി എളുപ്പം സാധിക്കും.സഞ്ചാര്‍ സാഥിയുടെ വെബ്സൈറ്റ് മാത്രമാണ് ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ ആപ്ലിക്കേഷനും പുറത്തിറങ്ങിയിരിക്കുകയാണ്. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാലോ, ആരെങ്കിലും മോഷ്ടിച്ചാലോ ഹാന്‍ഡ്സെറ്റ് ബ്ലോക്ക് ചെയ്യാന്‍ സഞ്ചാര്‍ സാഥി വഴി കഴിയും. ഇത്തരത്തില്‍ ബ്ലോക്ക് ചെയ്ത ഡിവൈസുകള്‍ പിന്നീട് അണ്‍ബ്ലോക്ക് ചെയ്യുകയുമാകാം. നിങ്ങളുടെ പേരിലുള്ള മൊബൈല്‍ സിം കണക്ഷനുകളെ കുറിച്ചറിയാനുള്ള ഓപ്ഷനുമുണ്ട്. മറ്റാരെങ്കിലും നിങ്ങളുടെ പേരില്‍ സിം എടുത്തിട്ടുണ്ടോ എന്ന് ഇതിലൂടെ അറിയാനും ബ്ലോക്ക് ചെയ്യാനും കഴിയും.
സൈബര്‍ തട്ടിപ്പ് സംശയിക്കുന്ന കോളുകളും മെസേജുകളും (സ്പാം) റിപ്പോര്‍ട്ട് ചെയ്യാനുള്ള ‘ചക്ഷു’ ഓപ്ഷനും സഞ്ചാര്‍ സാഥിയിലുണ്ട്. നിങ്ങളുടെ മൊബൈല്‍ ഹാന്‍ഡ്സെറ്റിന്റെ വിശ്വാസ്യത അറിയാനുള്ള സൗകര്യമാണ് മറ്റൊന്ന്. സെക്കന്‍ഡ് ഹാന്‍ഡ് ഫോണുകള്‍ വാങ്ങുമ്പോള്‍ അവ കരിമ്പട്ടികയില്‍ മുമ്പ് ഉള്‍പ്പെടുത്തിയതാണോയെന്നും അവയുടെ വിശ്വാസ്യതയും ഉറപ്പിക്കാനുള്ള സൗകര്യമാണിത്. ഇന്ത്യന്‍ നമ്പറോടെ വരുന്ന അന്താരാഷ്ട്ര കോളുകള്‍ റിപ്പോര്‍ട്ട് ചെയ്യാം എന്നതാണ് സഞ്ചാര്‍ സാഥി ആപ്ലിക്കേഷനിലുള്ള മറ്റൊരു ഓപ്ഷന്.സഞ്ചാര്‍ സാഥി മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം ആപ്പിള്‍ പ്രവേശിച്ച് എസ്എംഎസ് വഴി രജിസ്ട്രേഷന് പൂര്‍ത്തിയാക്കണം. ആപ്പിള്‍ നിങ്ങളുടെ പേരും സമര്‍പ്പിക്കണം. ഇതിന് ശേഷം ആപ്പ് ഉപയോഗിച്ച് തുടങ്ങാം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു