വിശ്വകർമ സർവീസ് സൊസൈറ്റി സംസ്ഥാന സമിതി സെക്രട്ടറിയേറ്റ് മാർച്ച് നടത്തി

തിരുവനന്തപുരം : വിശ്വകർമ സർവീസ് സൊസൈറ്റി സംസ്ഥാന സമിതി സെക്രട്ടറിയേറ്റ് മാർച്ചും ധർണയും സംഘടിപ്പിച്ചു.സാമൂഹ്യനീതി, അവസരസമത്വം എന്നിവ വിശ്വകർമ്മജർക്ക് ലഭ്യമാക്കുക,ജാതി സെൻസസ് നടപ്പിലാക്കുക, ജനസംഖ്യാനുപാതികമായ സംവരണം വിശ്വകർമ്മജർക്ക് ലഭ്യമാക്കുക ,സെപ്റ്റംബർ 17 വിശ്വകർമ്മ ദിനം പൊതു അവധിയായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
സംസ്ഥാന പ്രസിഡൻറ് അഡ്വ.ടി. ആർ. മധു ധർണ്ണ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി വിനോദ് തച്ചുവേലിൽ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന ഖജാൻജി എം.വി ലക്ഷ്മണൻ , സംസ്ഥാന സെക്രട്ടറി ബിജോയ് കുമാർ, സംസ്ഥാന കൗൺസിലർമാരായ അഡ്വ.വി.ദീപു , പി.ടി രംഗനാഥൻ , എൻ. പി.പ്രമോദ് കുമാർ ,വിശ്വനാഥൻ ആചാരി എന്നിവർ പ്രസംഗിച്ചു .