ആർ.ജെ.ഡി പേരാവൂർ പഞ്ചായത്ത് കൺവെൻഷനും നോമ്പുതുറയും

പേരാവൂർ: രാഷ്ട്രീയ ജനതാദൾ പേരാവൂർ പഞ്ചായത്ത് കൺവെൻഷനും നോമ്പുതുറയും ആദരവും നടത്തി. സംസ്ഥാന വൈസ്. പ്രസിഡൻറ് കെ.പി. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എ.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻറ് വി.കെ. ഗിരിജൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിമാരായ സി.വി.എം. വിജയൻ, എൻ. ധനഞ്ജയൻ, പഞ്ചായത്ത് കമിറ്റി പ്രസിഡൻറ് മധു നന്ത്യത്ത്, കൂട്ട ഭാസ്കരൻ എന്നിവർ സംസാരിച്ചു.
മണക്കടവൻ രാഘവൻ, അനിൽ രാമൻ, നാണു ഭാവന, ഈക്കിലിശേരി ശ്രീധരൻ, പി.വി.കെ. നമ്പ്യാർ, ചെക്ക്യോടൻ രാവൂട്ടി എന്നിവരെ ആദരിച്ചു.