മറൈൻ എക്സ്പോ വെള്ളിയാഴ്‌ച മുതൽ കണ്ണൂർ പോലീസ് മൈതാനിയിൽ

Share our post

കണ്ണൂർ:സമുദ്രാന്തർഭാഗത്തെ വിസ്മയ കാഴ്ചകളൊരുക്കുന്ന ‘മറൈൻ എക്സ്പോ’ വെള്ളിയാഴ്ച കണ്ണൂർ പോലീസ് മൈതാനത്ത് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.

എ ടു സെഡ് ഇവന്റ് ഒരുക്കുന്ന പരിപാടി വൈകിട്ട് ആറിന് നടി അനുശ്രീ ഉദ്ഘാടനം ചെയ്യും. 400 അടി നീളത്തിൽ അക്രലിക്ക് അക്വേറിയത്തിൽ അപൂർവമായ ആയിരത്തിലെറെ മത്സ്യങ്ങളെയും ജലജീവികളെയും കാണാം.

200 അടി നീളത്തിൽ അണ്ടർവാട്ടർ അക്രലിക്ക് ഗ്ലാസ് ടണലുമുണ്ട്. എ.പി.ജെ അബ്ദുൾ കലാമിൻ്റെ ജീവിതം അസ്പദമാക്കിയുള്ള പവലിയൻ, മഡഗാസ്കർ സിനിമയിലെ രംഗങ്ങൾക്ക് ത്രിമാന രൂപം നൽകി അവതരിപ്പിക്കുന്ന തിയേറ്ററും ഉണ്ടാകും.

പലയിനം വസ്ത്രങ്ങളുടെയും ഫാൻസി ഇനങ്ങളുടെയും സ്റ്റാളുകൾ, വിവിധ ഭക്ഷണ സാധനങ്ങൾ ലഭിക്കുന്ന ഫുഡ്‌കോർട് എന്നിവ ഒരുക്കും.

സ്കൂൾ അധികൃതരുടെ അനുമതിയോടെ എത്തുന്ന വിദ്യാർഥികളുടെ സംഘത്തിന് ടിക്കറ്റ് നിരക്കിൽ 30 ശതമാനം ഇളവുണ്ട്. മേയ് അവസാനം വരെ പ്രദർശനം ഉണ്ടാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!