ലോക്സഭ തെരഞ്ഞെടുപ്പ്; പ്രിയങ്ക ഗാന്ധി മത്സരിക്കും

ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് റിപ്പോർട്ട്. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്നാകും പ്രിയങ്ക മത്സരിക്കുക എന്നാണ് റിപ്പോർട്ട്. പ്രിയങ്കയ്ക്കായി തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ പാർട്ടി സംസ്ഥാന ഘടകം റായ്ബറേലിയിലെ പ്രവർത്തകർക്ക് നിർദേശം നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത സ്ഥാനാർഥി പ്രഖ്യാപനത്തിൽ പ്രിയങ്കയുടെ പേര് ഉണ്ടാകാനാണ് സാധ്യത.