ലോക്സഭാ ഇലക്ഷൻ: കേളകം പോലീസും പേരാവൂർ എക്സൈസും അടക്കാത്തോടിൽ കമ്പയിൻഡ് റെയ്ഡ് നടത്തി

കേരളകം: ലോക്സഭാ ഇലക്ഷൻ എൻഫോഴ്സ്മെന്റിൻ്റെ ഭാഗമായി കേളകം പോലീസും പേരാവൂർ എക്സൈസും ചേർന്ന് അടക്കാത്തോട് ടൗണിലും പരിസരങ്ങളിലും കമ്പൈൻഡ് റെയിഡ് നടത്തി.
കേളകം പോലീസ് എസ്എച്ച്ഒ പ്രവീൺ കുമാർ, എസ്ഐ രമേശൻ, എഎസ്ഐമാരായ
സുനിൽ, വിവേക്, അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എം. പി. സജീവൻ, പ്രവൻ്റീവ് ഓഫീസർ (ഗ്രേഡ്) സി. എം. ജയിംസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശിവദാസൻ പി. എസ്, മുനീർ എം. ബി, വനിത സിവിൽ എക്സൈസ് ഓഫീസർ ശ്രീജ ആർ ജോൺ, എന്നിവർ കമ്പയിൻഡ് റെയ്ഡിൽ പങ്കെടുത്തു.