Connect with us

Kerala

നഴ്‌സിങ് സീറ്റ് വാഗ്ദാനം ചെയ്ത് എട്ടേകാൽ ലക്ഷം വാങ്ങി; അഡ്മിഷനുമില്ല പണവുമില്ല: പ്രതി അറസ്റ്റിൽ

Published

on

Share our post

പുല്ലാട് പ്രത്തനംതിട്ട): സ്വകാര്യ മെഡിക്കൽ കോളേജിൽ ബി. എസ്. സി. നഴ്സിങ്ങിന് അഡ്മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കോഴിക്കോട് മാരിക്കുന്ന് സ്വദേശി ശ്യാംജിത്ത് ( 37 ) നെയാണ് കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തത്.

പുല്ലാട് പൂവത്തൂർ വലിയവിളയിൽ സുനി വർഗീസിന്റെ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരിയിൽ നിന്നും പ്രതി 8,25,000 രൂപ കൈപ്പറ്റിയതാണ് കേസ്. സമാനമായ ആറ് കേസുകളിൽ കോഴിക്കോട് കസബ പോലീസ് അറസ്റ്റ് ചെയ്ത് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയവേയാണ് പ്രതിയെ കോയിപ്രം പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നത്.

പരാതിക്കാരിയുടെ മകൾക്ക് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ ബി.എസ്.സി. നഴ്സിങ്ങിന് അഡ്മിഷൻ വാങ്ങി നൽകാമെന്നും പറഞ്ഞാണ് കബളിപ്പിച്ചത്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ പരാതിക്കാരിയുടെയും ഭർത്താവിന്റെയും ജോയിന്റ് അക്കൗണ്ടിൽ നിന്ന് 7,55,000 രൂപ പ്രതിക്ക് അയച്ചുകൊടുത്തിരുന്നു. അതിനുശേഷം ഹോസ്റ്റൽ ഫീസെന്നും പറഞ്ഞ് ആസ്പത്രിക്ക് സമീപം വെച്ച് എഴുപതിനായിരം രൂപ നേരിട്ട് കൈപ്പറ്റുകയും ചെയ്തു.

കോളജിൽ അഡ്മിഷൻ ലഭിക്കാത്തതിനെ തുടർന്നാണ് പോലീസിൽ പരാതിപ്പെട്ടത്. വഞ്ചനാ കുറ്റത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്. തെളിവെടുപ്പിന് ശേഷം പ്രതിയെ തിരികെ കോഴിക്കോട് ജില്ലാ ജയിലിൽ എത്തിച്ചു. കോയിപ്രം എസ്. എച്ച്. ഒ. ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്. ഐ. മുഹ്സിൻ മുഹമ്മദാണ് കേസ് അന്വേഷിക്കുന്നത്.


Share our post

Kerala

ഉയരാം പറക്കാം’: 12,000 പെൺകുട്ടികൾക്ക് സ്‌കിപ്പിംഗ് റോപ്പ് നൽകി ജില്ലാ പഞ്ചായത്ത്

Published

on

Share our post

‘ഉയരാം പറക്കാം’ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ സ്‌കിപ്പിംഗ് റോപ്പ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചട്ടുകപാറ ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി നിർവഹിച്ചു. മൂന്ന് ഘട്ടങ്ങളിലായി ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 72 സ്‌കൂളുകളിലായി 12,000 സ്‌കിപ്പിംഗ് റോപ്പുകൾ പദ്ധതിയിൽ വിതരണം ചെയ്തു.സ്‌കൂളുകളിലെ എട്ട്, ഒൻപത് ക്ലാസുകളിലുള്ള പെൺകുട്ടികളുടെ കായികശേഷി വർധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കുട്ടികളിൽ ജീവിത ശൈലീ രോഗങ്ങൾ ഉൾപ്പെടെ കണ്ടുവരുന്ന സാഹചര്യത്തിൽ അവരുടെ കായിക ശേഷി വർധിപ്പിക്കുക എന്നത് പ്രധാനമാണ്. കുട്ടികളെ ലഹരി, മൊബൈൽ ഫോണിന്റെ അമിത ഉപയോഗം പോലുള്ള ദുശ്ശീലങ്ങളിൽ നിന്നും പിന്തിരിപ്പിക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും ഇത്തരം കായിക പദ്ധതികൾ സഹായകമാകുമെന്നും പ്രസിഡന്റ് പറഞ്ഞു.

വിദ്യാർഥിനികൾ പഞ്ചായത്ത് പ്രസിഡന്റിൽ നിന്നും സ്‌കിപ്പിംഗ് റോപ്പുകൾ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ആരംഭിച്ച പദ്ധതിയാണിത്. ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി. വിദ്യാഭ്യാസ ഉപ ഡയറക്ടർ ഇൻ ചാർജ് എ.എസ് ബിജേഷ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എൻ.വി ശ്രീജിനി, കുറ്റിയാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി റെജി, വാർഡ് മെമ്പർ പി ഷീബ, സ്‌കൂൾ പ്രിൻസിപ്പൽ എ.വി ജയരാജൻ, പ്രധാനധ്യാപകൻ എം.സി ശശീന്ദ്രൻ, പി.ടി.എ പ്രസിഡന്റ് കെ പ്രിയേഷ് കുമാർ, മദർ പിടിഎ പ്രസിഡന്റ് ശ്രീലിഷ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

Kerala

വയനാട് കുറിച്യാട് ഉൾവനത്തിനുള്ളിൽ ചത്ത നിലയിൽ മൂന്ന് കടുവകൾ

Published

on

Share our post

സുൽത്താൻ ബത്തേരി: ജില്ലയിലെ കുറിച്യാട് കാടിനുള്ളിൽ രണ്ട് കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. കുട്ടമുണ്ടയിലും ഒരു കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ഒരു ആൺകടുവയും ഒരു പെൺകടുവയുമാണ് കുറിച്യാട് ചത്തത്. കടുവകൾ പരസ്പരം ഏറ്റുമുട്ടി ചത്തതെന്നാണ് സംശയം. ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് പട്രോളിങ്ങിനിടെ കടുവകളുടെ ജഡം കണ്ടെത്തിയത്.ഇന്ന് വൈകിട്ടോടെയാണ് ജഡങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ വനം മന്ത്രി അന്വേഷണം പ്രഖ്യാപിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കി. നോർത്തേൺ സർക്കിൾ സി.സി.എഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. ഇതിൻ്റെ ഭാഗമായി കടുവകളുടെ ജ‍ഡങ്ങൾ പോസ്റ്റ്‌മോർട്ടം നടത്തും.


Share our post
Continue Reading

Breaking News

ക്രിസ്മസ് ബംപർ: ഭാഗ്യശാലി ഇരിട്ടി സ്വദേശി സത്യൻ; ടിക്കറ്റ് വിറ്റത് മുത്തു ലോട്ടറി ഏജൻസി

Published

on

Share our post

തിരുവനന്തപുരം ∙ ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം 20 കോടി രൂപ ഇരിട്ടി സ്വദേശി സത്യന്. കണ്ണൂരിൽ വിറ്റ XD 387132 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. അനീഷ് എം.വി. എന്നയാളുടെ മുത്തു ലോട്ടറി ഏജൻസിയിൽനിന്നാണ് ടിക്കറ്റ് വിറ്റത്.

രണ്ടാം സമ്മാനം

ΧΑ 571412, XB 289525, XB 325009, XC 124583, XC 173582, XC 515987, XD 239953, XD 367274, XD 370820, XD 566622, XD 578394, ΧΕ 481212, ΧΕ 508599, XG 209286, ΧΗ 301330, ΧΗ 340460, XH 589440, XK 289137, XK 524144, XL 386518.മൂന്നാം സമ്മാനം: ΧΑ 109817, ΧΑ 503487, XA 539783, XB 217932, XB 323999, XB 569602, XC 206936, XC 539792, XC 592098, XD 109272, XD 259720, XD 368785, ΧΕ 198040, XE 505979, XE 511901, XG 202942, XG 237293, XG 313680, ΧΗ 125685, XH 268093, XH 546229, XJ 271485, XJ 288230, XJ 517559, XK 116134, XK 202537, XK 429804, XL 147802, XL 395328, XL 487589.

നാലാം സമ്മാനം: ΧΑ 461718, ΧΑ 525169, XB 335871, XB 337110, XC 335941, XC 383694, XD 361926, XD 385355, ΧΕ 109755, ΧΕ 154125, XG 296596, XG 531868, ΧΗ 318653, ΧΗ 344782, XJ 326049, XJ 345819, XK 558472, XK 581970, XL 325403, XL 574660.

തിരുവനന്തപുരം ഗോര്‍ഖിഭവനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ബംപർ നറുക്കെടുത്തത്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേർക്ക്. മൂന്നാം സമ്മാനമായി 30 പേർക്കു 10 ലക്ഷം രൂപ ലഭിക്കും. നാലാം സമ്മാനം 3 ലക്ഷം രൂപ വീതം 20 പേർക്ക്.

45 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്. ഇത് സര്‍വകാല റെക്കോഡാണ്. അമ്പത് ലക്ഷം ടിക്കറ്റുകളാണ് പ്രിന്‍റ് ചെയ്തത്. 8.87 ലക്ഷം ടിക്കറ്റുകളുമായി പാലക്കാടാണ് വില്‍പനയില്‍ മുന്നില്‍. തിരുവോണം ബംപര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ബംപറാണ് ക്രിസ്മസ്–പുതുവത്സര ബംപര്‍.


Share our post
Continue Reading

Trending

error: Content is protected !!