സ്വകാര്യ ബസ് തൊഴിലാളി ബോണസ് വിതരണം പത്ത് മുതൽ

കണ്ണൂർ: ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ 2023 – 24 വർഷത്തെ ബോണസ്
വിതരണത്തിന് തീരുമാനമായി. ജില്ലാ ലേബർ ഓഫീസറുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ 20 ശതമാനം ബോണസ് 10ന് മുമ്പായി വിതരണം ചെയ്യും. യൂണിയനുകളെ പ്രതിനിധീകരിച്ച് വി. വി പുരുഷോത്തമൻ, പി. ചന്ദ്രൻ, എൻ മോഹനൻ, താവം ബാലകൃഷ്ണൻ, പ്രസാദ്, വേണുഗോ പാലൻ, ആലിക്കുഞ്ഞി പന്നിയൂർ എന്നിവരും ഉടമകളെ പ്രതിനിധീകരിച്ച് രാജ്‌കുമാർ കരുവാരത്ത്, പി. കെ പവിത്രൻ, പത്മനാഭൻ, ഗംഗാധരൻ എന്നിവരും പങ്കെടുത്തു.