Connect with us

Kannur

അനധികൃത സ്ഫോടക വസ്തുക്കള്‍ പിടികൂടിയ സംഭവം; ആര്‍.എസ്.എസ് നേതാവ് അറസ്റ്റില്‍

Published

on

Share our post

പാനൂർ: സെൻട്രല്‍ പൊയിലൂരിലെ രണ്ടു വീടുകളില്‍ നിന്നായി 770കിലോ സ്ഫോടക വസ്തുക്കള്‍ പിടികൂടിയ സംഭവത്തില്‍ ആർ.എസ്.എസ് നേതാവ് അറസ്റ്റില്‍.സെൻട്രല്‍ പൊയിലൂരിലെ വടക്കയില്‍ പ്രമോദിനെയാണ് (42) കൊളവല്ലൂർ സി.ഐ. കെ. സുമിത്ത്കുമാർ അറസ്റ്റ് ചെയ്ത‌ത്.

കഴിഞ്ഞ ബുധനാഴ്‌ച രാവിലെ 11 മണിയോടെയാണ് പ്രമോദിൻ്റെ വീട്ടില്‍ നിന്നും 770 കിലോ സ്ഫോടക വസ്തുക്കള്‍ ഇയാളുടെ ബന്ധു വടക്കയില്‍ ശാന്തയുടെ വീട്ടില്‍ നിന്നുമായാണ് പിടിച്ചെടുത്തത്. എന്നാല്‍ പ്രമോദിന് ഇത് സൂക്ഷിക്കാൻ ലൈസൻസുണ്ടായിരുന്നില്ല. സംഭവത്തെത്തുടർന്ന് ഒളിവില്‍പ്പോയ പ്രമേദിനെ ശനിയാഴ്ച രാവിലെയാണ് പിടികൂടിയത്. സി.പി.എം പ്രവർത്തകൻ ജ്യോതിരാജിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ് പ്രമോദ്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊളവല്ലൂർ പൊലീസ് ഇൻസ്‌പെക്ടർ സുമിത് കുമാർ, സബ് ഇൻസ്‌പെക്ടർ കെ.കെ. സോബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ പിടികൂടിയത്. കൊളവല്ലൂർ പൊലീസ് രണ്ടു കേസുകള്‍ രജിസ്റ്റർ ചെയ്തു.


Share our post

Breaking News

കണ്ണൂരിൽ സ്വകാര്യ ബസ് കണ്ടക്ടർ തൂങ്ങി മരിച്ച നിലയിൽ

Published

on

Share our post

തളിപ്പറമ്പ്: ബസ് കണ്ടക്ടറെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വായാട്ടുപറമ്പ് സ്വദേശിയും സിറ്റി ലൈൻ ബസ് കണ്ടക്ടറുമായ ജിഷ്ണുവാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് കുണ്ടാംകുഴിയിലെ ക്വാർട്ടേഴ്‌സിൽ മൃതദേഹം കണ്ടത്.


Share our post
Continue Reading

Kannur

കൗൺസലിങ് സൈക്കോളജി കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കണ്ണൂർ: സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിലുള്ള കമ്മ്യൂണിറ്റി കോളേജിൽ കൗൺസലിങ് സൈക്കോളജി സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.ആറുമാസമാണ് കാലാവധി. 18-ന് മേൽ പ്രായം ഉള്ളവർക്ക് അപേക്ഷിക്കാം. അവസാന തിയതി ജനവരി 31. വിവരങ്ങൾക്ക്: www.srccc.in.ഫോൺ: 9446060641, 7510268222.


Share our post
Continue Reading

Kannur

മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും

Published

on

Share our post

കണ്ണൂർ: ഇന്നും നാളെയും കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ സാധാരണ പകൽ താപനിലയെ അപേക്ഷിച്ച് രണ്ട് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഉയർന്ന താപനില, ഈർപ്പമുള്ള വായു എന്നിവ കാരണം ചൂടും അസ്വസ്ഥതയും ഉണ്ടാകും.ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും, ജാഗ്രത പാലിക്കുക.


Share our post
Continue Reading

Trending

error: Content is protected !!