എം.വി. ജയരാജൻ തിങ്കളാഴ്ച പേരാവൂർ മണ്ഡലത്തിൽ പര്യടനം നടത്തും

കണ്ണൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി. ജയരാജൻ തിങ്കളാഴ്ച പേരാവൂർ മണ്ഡലത്തിൽ വോട്ടർമാരെ കാണും. ഈസ്റ്ററായതിനാൽ ഞായറാഴ്ച പൊതുപര്യടനം ഇല്ല.
തിങ്കളാഴ്ച രാവിലെ എട്ടിന് അമ്പായത്തോട് നിന്ന് പര്യടനം തുടങ്ങും. 8.30: ചുങ്കക്കുന്ന്, ഒൻപത്: ശാന്തിഗിരി, 9.30: മഞ്ഞളാമ്പുറം, പത്ത്: നെടുംപുറംചാൽ, 10.40: തൊണ്ടിയിൽ, 11.10: മേൽമുരിങ്ങോടി, 11.30: മുടക്കോഴി, 12: പാറക്കണ്ടം, മൂന്ന്: കക്കുവ (ആറളം ഫാം), 3.20: പുതിയങ്ങാടി, 3.50: വെളിമാനം, 4.10: ചെടിക്കുളം, അഞ്ച്: പായം, 5.30: കരിക്കോട്ടക്കരി, 5.50: വാണിയപ്പാറ, 6.20: മുടിക്കയം, 6.45: പെരിങ്കരി, 7.10: കീഴൂർ, 7.30: വള്ളിയാട്, 7.50: എടക്കാനം, 8.10: വട്ടക്കയം, 8.30: ആക്കാം പറമ്പ് (സമാപനം).