വോട്ട് ചെയ്യാൻ അവസരം 25 വരെ അപേക്ഷിച്ചവർക്ക്

Share our post

തിരുവനന്തപുരം : വോട്ടർപട്ടികയിൽ പേര് ചേർക്കാൻ 25 വരെ അപേക്ഷിച്ചവർക്ക് ഇത്തവണ വോട്ട്‌ ചെയ്യാമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ഏപ്രിൽ നാലുവരെ നടക്കുന്ന ഉദ്യോഗസ്ഥതല പരിശോധനയ്ക്കുശേഷം അർഹരെ ഉൾപ്പെടുത്തി അന്തിമപട്ടിക തയ്യാറാക്കും.

പുതുതായി ചേർത്തവരെ നിലവിലെ പട്ടികയിൽ അനുബന്ധമായി ഉൾപ്പെടുത്തും. കമീഷൻ അംഗീകരിച്ച തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് വോട്ട് ചെയ്യാം. ഏപ്രിൽ നാലുവരെ അപേക്ഷിക്കുന്നവർക്ക് ഇക്കുറി വോട്ട് ചെയ്യാമെന്ന തെറ്റായ സന്ദേശം പ്രചരിക്കുന്നതിനാലാണ് കമ്മീഷന്റെ വിശദീകരണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!