MATTANNOOR
മട്ടന്നൂരിൽ കാൽനടയാത്രക്കാർ തല സൂക്ഷിക്കണം
മട്ടന്നൂർ : മട്ടന്നൂർ-കണ്ണൂർ റോഡിൽ നടപ്പാതയിലൂടെ നടക്കുന്നവർ തല സൂക്ഷിക്കണം. മുകളിൽ നിന്ന് വീഴാൻ തയ്യാറായിനിൽക്കുകയാണ് സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ച തൂണുകളും ഇതിൽ സ്ഥാപിച്ച പരസ്യബോർഡുകളുടെ ഇരുമ്പ് കമ്പിയും മറ്റും. പരസ്യം സ്ഥാപിക്കുന്നതിന് വെച്ച പെട്ടികളും മറ്റും തുരുമ്പെടുത്ത് നശിച്ചതോടെ ഇവയുടെ അവശിഷ്ടങ്ങൾ യാത്രക്കാരുടെ തലയിൽ വീഴുന്ന തരത്തിലാണുള്ളത്.
മട്ടന്നൂർ-കണ്ണൂർ റോഡിൽ പോലീസ് ക്വാർട്ടേഴ്‌സിന് മുന്നിൽ തൂൺ റോഡിലേക്ക് ചെരിഞ്ഞ് കിടക്കുകയാണ്. കുറച്ചുകൂടി മുന്നോട്ടുപോയാൽ എൽ.ഐ.സി. ഓഫീസിന് സമീപത്തുള്ള തൂണിൽ സ്ഥാപിച്ച പരസ്യബോർഡ് തുരുമ്പെടുത്ത് ഇരുമ്പുകമ്പി റോഡിലേക്ക് തള്ളിനിൽക്കുന്നത് കാണാം. തരുമ്പെടുത്ത് നശിച്ച തൂണുകളും പരസ്യബോർഡുകളുടെ അവശിഷ്ടങ്ങളും നീക്കംചെയ്യാൻ നടപടിയുണ്ടായിട്ടില്ല.
വർഷങ്ങൾക്ക് മുൻപ് സ്വകാര്യ ഏജൻസിയുടെ സഹായത്തോടെയാണ് നഗരസഭ നഗരത്തിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചത്. നിരവധി ക്യാമറകളിൽ ഭൂരിഭാഗവും ഇപ്പോൾ പ്രവർത്തിക്കുന്നത് ഇവയ്ക്കുവേണ്ടി സ്ഥാപിച്ച തൂണുകളിലെ പരസ്യബോർഡുകളാണ് വീഴാറായിനിൽക്കുന്നത്.
മട്ടന്നൂർ-ഇരിട്ടി കെ.എസ്.ടി.പി. റോഡിലെ അവസ്ഥ ഇതിലും മോശമാണ്. തെരുവുവിളക്കുകളുടെ ബാറ്ററിപ്പെട്ടികൾ തുരുമ്പെടുത്ത് എപ്പോൾ വേണമെങ്കിലും നിലംപതിക്കാമെന്ന അവസ്ഥയാണ്. പാലോട്ടുപള്ളിയിലും കളറോഡിലും തെരുവുവിളക്കുകളുടെ നിരവധി ബാറ്ററികളാണ് ഊരിക്കൊണ്ടുപോയത്. ഇതേത്തുടർന്ന് നോക്കുകുത്തികളായ തെരുവുവിളക്കുകൾ തുരുമ്പെടുത്ത് അപകടഭീഷണിയാകുകയാണ്. തെരുവുവിളക്കുകളുടെ മേൽനോട്ടം വഹിക്കാനോ ബാറ്ററി മോഷ്ടിക്കുന്നവർക്കെതിരേ നടപടിയെടുക്കാനോ ആരുമില്ല.
വീണ്ടും സി.സി.ടി.വി. ക്യാമറകൾ
നഗരത്തിൽ വീണ്ടും സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കാൻ നഗരസഭ ഒരുങ്ങുകയാണ്. ‘തേർഡ് ഐ അറ്റ് മട്ടന്നൂർ’ എന്ന പദ്ധതിയിലാണ് 48 ഇടങ്ങളിൽ ക്യാമറകൾ വരുന്നത്. 51 ലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചത്. സർക്കാർ അംഗീകൃത സ്ഥാപനമായ സിൽക്ക് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. പുതിയ ക്യാമറകൾ വെക്കുമ്പോൾ പഴകിയ തൂണുകളും പരസ്യബോർഡിന്റെ അവശിഷ്ടങ്ങളും ഒഴിവാക്കി സുരക്ഷ ഉറപ്പാക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
MATTANNOOR
മട്ടന്നൂരിൽ സ്വകാര്യ സ്ഥാപനത്തിൽ നിന്നും പണം കൈക്കലാക്കി ജീവനക്കാരൻ വിദേശത്തേക്ക് കടന്നതായി പരാതി
മട്ടന്നൂർ: മട്ടന്നൂരിൽ പ്രവർത്തിച്ചു വരുന്ന ബാങ്കിതര ധനകാര്യ സ്‌ഥാപനത്തിലെ ജോലിക്കാരനായ ഇരിട്ടി കീഴൂർ സ്വദേശി എം.അമർനാഥ് (32) ലോൺ അടവിലേക്ക് ഇടപാടുകാർ ഏൽപിച്ച തുകയായ 20 ലക്ഷം രൂപയുമായി അബുദാബിയിലേക്ക് കടന്നത്. കഴിഞ്ഞ ഡിസംബർ 31ന് കണ്ണൂർ എയർപോർട്ട് വഴി കടന്നതായാണ് മട്ടന്നൂർ പൊലീസിന് വിവരം ലഭിച്ചത്. ഫിനാൻ സ് കമ്പനിയുടെ മാനേജരുടെ പരാതിയിൽ മട്ടന്നൂർ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Breaking News
ഉളിയിൽ കാറും ബസും കൂടിയിടിച്ച് രണ്ട് മരണം
മട്ടന്നൂർ: ഉളിയിൽ കാറും ബസും കൂടിയിടിച്ച് രണ്ട് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. കർണാടക രജിസ്ട്രേഷൻ കാറും സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ 8.15 ഓടെയായിരുന്നു അപകടം. ഉളിക്കൽ കാലാങ്കി കയോന്ന് പാറയിലെ കെ.ടി ബീന, ബി.ലിജോ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കണ്ണൂരിലെ ശ്രീചന്ദ് ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ കെ.ടി ആൽബിൻ , കെ. ടി തോമസ് എന്നിവരെ ശ്രീചന്ദ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
MATTANNOOR
പഴശ്ശി പദ്ധതി കനാൽ ഇന്ന് വെള്ളം തുറന്ന് വിടും
മട്ടന്നൂർ: പഴശ്ശി പദ്ധതിയുടെ കനാൽ വഴി തിങ്കളാഴ്ച വെള്ളം തുറന്ന് വിടും.പദ്ധതി പ്രദേശത്ത് നിന്ന് മെയിൻ കനാൽ വഴി പറശ്ശിനിക്കടവ് നീർപ്പാലം വരെയും മാഹി ബ്രാഞ്ച് കനാൽ വഴി എലാങ്കോട് വരെയുമാണ് വെള്ളം ഒഴുക്കി വിടുക.പിന്നാലെ ബ്രാഞ്ച് കനാൽ വഴിയും വെള്ളം ഒഴുക്കും. കനാൽവഴി വെള്ളം എത്തുന്നതിനാൽ കനാലിന്റെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ജലസേചന വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു