കെ. ഹരിദാസിന്റെ സ്മരണാർഥം പേരാവൂർ ജുമാ മസ്ജിദിൽ ഇഫ്താർ സംഗമം

പേരാവൂർ: മംഗളോദയം ആയുർവേദ ഔഷധശാല ഉടമയും വ്യാപാരി നേതാവുമായിരുന്ന കെ. ഹരിദാസിന്റെ സ്മരണാർഥം പേരാവൂർ ജുമാ മസ്ജിദിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. ഹരിദാസിന്റെ മകൻ ഡോ. അനൂപ് ഹരിദാസാണ് ഇഫ്താർ സംഗമം സംഘടിപ്പിച്ചത്. മഹല്ല് ഖത്തീബ് മൂസ മൗലവി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് യു.വി. റഹീം അധ്യക്ഷത വഹിച്ചു.
ഡോ. അനൂപ് ഹരിദാസ്, മഹല്ല് ജനറൽ സെക്രട്ടറി കെ.പി. അബ്ദുൾ റഷീദ്, ട്രഷറർ പൂക്കോത്ത് അബൂബക്കർ, അരിപ്പയിൽ മജീദ്, പൊയിൽ ഉമ്മർ, മനോജ് താഴെപ്പുര, പുതിയാണ്ടി അബ്ദുള്ള, വി.കെ. സാദിഖ് എന്നിവർ സംസാരിച്ചു.