Kerala
നാഗര്‍കോവില്‍-കന്യാകുമാരി സെക്ഷനുകളില്‍ അറ്റകുറ്റപ്പണി; 11 ട്രെയിനുകള്‍ റദ്ദാക്കി
![](https://newshuntonline.com/wp-content/uploads/2023/01/train-madrras-1.jpg)
നാഗര്‍കോവില്‍ കന്യാകുമാരി സെക്ഷനുകളില്‍ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് 11 ട്രെയിനുകള്‍ റദ്ദാക്കി. 11 എണ്ണം ഭാഗിഗമായും റദ്ദാക്കുകയും ചെയ്തു. ഇന്ന് മുതല്‍ ഏപ്രില്‍ ഒന്ന് വരെയാണ് നിയന്ത്രണം. നാഗര്‍കോവില്‍- കന്യാകുമാരി അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസ്, കന്യാകുമാരി കൊല്ലം മെമു എക്‌സ്പ്രസ്, കൊല്ലം കന്യാകുമാരി മെമു എക്‌സ്പ്രസ്, കൊല്ലം ആലപ്പുഴ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് ഉള്‍പ്പെടെ ഉള്ള ട്രെയിലുകളാണ് റദ്ദാക്കിയത്.
പൂനൈ- കന്യാകുമാരി ജയന്തി എക്‌സ്പ്രസ്, ബാംഗ്ലൂര്‍ -കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ ഇന്ന് കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കും.
Kerala
കേരളത്തില്‍ വ്യാജ വെളിച്ചെണ്ണ വ്യാപാരം;‘കേര’ യോട് സാദൃശ്യമുള്ള പേരുകളില്‍ വിപണിയില്‍ 62 ബ്രാന്‍ഡുകള്‍
![](https://newshuntonline.com/wp-content/uploads/2025/02/kera-velichenna.jpg)
![](https://newshuntonline.com/wp-content/uploads/2025/02/kera-velichenna.jpg)
കേരളത്തില്‍ വ്യാജ വെളിച്ചെണ്ണ വ്യാപാരം വ്യാപകമെന്ന് കേരഫെഡ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നടക്കം എത്തിക്കുന്ന എണ്ണകള്‍ക്ക് കേരഫെഡിന്റെ ‘കേര’ യോട് സാദൃശ്യമുള്ള പേരുകളില്‍ വിപണിയില്‍ ഇറക്കി വില്‍പന നടത്തുന്നുണ്ട്. ഇങ്ങനെ 62 ബ്രാന്‍ഡ് വ്യാജവെളിച്ചെണ്ണകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് കേരഫെഡ് ചെയര്‍മാന്‍ വി ചാമുണ്ണി, വൈസ് ചെയര്‍മാന്‍ കെ ശ്രീധരന്‍ എന്നിവര്‍ വ്യക്തമാക്കി.
2022 സെപ്തംബറില്‍ കിലോയ്ക്ക് 82 രൂപയായിരുന്ന കൊപ്രയ്ക്ക് 2025 ജനുവരിയിലെ വില 155 രൂപയാണ്. കൊപ്രവില വര്‍ധനയ്ക്ക് അനുസൃതമായി വെളിച്ചെണ്ണയുടെ വില വര്‍ധിക്കേണ്ട സാഹചര്യത്തിലും വ്യാജ വെളിച്ചെണ്ണ വില്പനക്കാര്‍ 200 മുതല്‍ 220 രൂപ വരെ മാത്രം വിലയിട്ടാണ് വില്പന നടത്തുന്നത്. കൃത്രിമം നടത്താതെയും മായം ചേര്‍ക്കാതെയും ഈ വിലയ്ക്ക് വെളിച്ചെണ്ണ വില്‍ക്കാനാവില്ല. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിക്കുന്ന വെളിച്ചെണ്ണയില്‍ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കളും പദാര്‍ഥങ്ങളും കലര്‍ത്തി വില്‍ക്കുകയാണ്. വ്യാജ വെളിച്ചെണ്ണയ്ക്ക് മണം കിട്ടുന്നതിനായി നല്ല വെളിച്ചെണ്ണ കലര്‍ത്തുന്ന പതിവുമുണ്ട്.
വിപണിയില്‍ ആകെ വെളിച്ചെണ്ണ വില്‍പനയില്‍ 40 ശതമാനമാണ് കേരഫെഡിന്റെ വിഹിതം. കേരയ്ക്ക് സാദൃശ്യമുള്ള പേരുകളിലെ ബ്രാന്‍ഡുകള്‍ 20 ശതമാനത്തോളം വിപണി കയ്യടക്കിയിട്ടുണ്ട്. കേരയാണെന്ന് തെറ്റിദ്ധരിച്ച് നിരവധി ഉപഭോക്താക്കള്‍ സാദൃശ്യമുള്ള ബ്രാന്‍ഡുകള്‍ വാങ്ങി കബളിപ്പിക്കപ്പെടുന്നുണ്ട്. ഒരുലിറ്ററിന് പകരം 800 മില്ലി ലിറ്ററും 750 മില്ലി ലിറ്ററും വിപണിയിലിറക്കുന്ന പ്രവണതയുമുണ്ട്. കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന ഇത്തരം ബ്രാന്‍ഡുകള്‍ക്കാണ് സൂപ്പര്‍ മാര്‍ക്കറ്റുകളും കടകളും പ്രാമുഖ്യം നല്‍കുന്നത്. ഇത് ഉപഭോക്താക്കളോടുള്ള വഞ്ചനയാണെന്നും കേരഫെഡ് പറഞ്ഞു.
Kerala
കോഴിക്കോട് മെഡിക്കൽ കോളേജിലെ റാഗിങ് പരാതി;11 എം.ബി.ബി.എസ് വിദ്യാർഥികൾക്ക് സസ്പെൻഷൻ
![](https://newshuntonline.com/wp-content/uploads/2024/07/koyikod-medical.jpg)
![](https://newshuntonline.com/wp-content/uploads/2024/07/koyikod-medical.jpg)
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥികളെ റാഗ് ചെയ്ത സീനിയർ വിദ്യാർഥികൾക്ക് സസ്പെൻഷൻ. പതിനൊന്ന് രണ്ടാം വർഷ വിദ്യാർഥികളെയാണ് സസ്പെൻഡ് ചെയ്തത്. ഒന്നാം വർഷ വിദ്യാർഥികൾ നൽകിയ പരാതിയിന്മേലാണ് നടപടി.കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ വെച്ച് സീനിയർ വിദ്യാർഥികൾ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നായിരുന്നു ജൂനിയർ വിദ്യാർത്ഥികളുടെ പരാതി. പരാതിയിൽ അന്വേഷണം നടത്തിയ അഞ്ചംഗ സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർഥികൾക്കെതിരെ പ്രിൻസിപ്പൽ നടപടി സ്വീകരിച്ചത്. തുടർ നടപടികൾക്കായി മെഡിക്കൽ കോളജ് പൊലീസിനു പ്രിൻസിപ്പൽ റിപ്പോർട്ട് കൈമാറി.
Kerala
കെ.രാധാകൃഷ്ണൻ എം.പി.യുടെ അമ്മ ചിന്ന അന്തരിച്ചു
![](https://newshuntonline.com/wp-content/uploads/2025/02/amma.jpg)
![](https://newshuntonline.com/wp-content/uploads/2025/02/amma.jpg)
പാലക്കാട്: മുൻമന്ത്രിയും എം.പി.യുമായ കെ.രാധാകൃഷ്ണന്റെ അമ്മ ചിന്ന(84) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളേത്തുടർന്നായിരുന്നു അന്ത്യം. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു.അമ്മയുടെ വിയോഗവാർത്ത ഫേസ്ബുക്കിലൂടെ എം.പി. പങ്കുവെച്ചിട്ടുണ്ട്. ജീവിതത്തിൽ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞു- എന്നു കുറിച്ചാണ് അമ്മയ്ക്കൊപ്പമുളള ചിത്രം കെ.രാധാകൃഷ്ണൻ പങ്കുവെച്ചത്.പരേതനായ കൊച്ചുണ്ണിയാണ് ഭർത്താവ്. മറ്റുമക്കൾ:രതി, രമണി, രമ, രജനി, രവി, പരേതരായ രാജൻ, രമേഷ്. മരുമക്കൾ: റാണി, മോഹനൻ, സുന്ദരൻ, ജയൻ, രമേഷ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു