വയനാട് പരപ്പൻപാറയിൽ കാട്ടാന ആക്രമണം: സ്ത്രീ കൊല്ലപ്പെട്ടു; ഭർത്താവിന് ഗുരുതര പരിക്ക്

കൽപ്പറ്റ: വയനാട്–മലപ്പുറം അതിർത്തിയായ പരപ്പന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. കാട്ടുനായ്‌ക്ക കോളനിയിലെ താമസക്കാരിയായ മിനി (45) ആണ് മരിച്ചത്. കാട്ടിനുള്ളിൽ തേൻ ശേഖരിക്കാൻ പോയപ്പോഴാണ് സംഭവം. കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് സുരേക്ഷിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ചാലിയാറിന്റെ കരയിൽ നിനിന്ന് പത്ത് കിലോമീറ്ററോളം ഉൾവനത്തിലാണ് സംഭവം. മേപ്പാടിയിൽനിന്നും നിലമ്പൂരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്തേക്ക് തിരിച്ചു.