പ്രതിഷേധങ്ങൾ ഫലം കണ്ടു; മണിപ്പൂരിൽ ഈസ്റ്ററിനും ദുഃഖവെള്ളിക്കും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ് 

Share our post

ന്യൂഡൽഹി: മണിപ്പൂരിൽ ഈസ്റ്ററിനും ദുഃഖവെള്ളിക്കും അവധി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച് മണിപ്പൂർ സർക്കാർ ഉത്തരവ് പുറത്തിറക്കി. സംസ്ഥാനത്ത് ഈസ്റ്ററിനും ദുഃഖവെള്ളിക്കും അവധിയില്ലാത്തത് വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവച്ചിരുന്നു.

ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിനമായിരിക്കുമെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട ഉത്തരവിൽ പറഞ്ഞിരുന്നത്. സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന ദിവസം എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഈ ഉത്തരവ്. മാര്‍ച്ച് 31നാണ് ഇക്കുറി ഈസ്റ്റര്‍. മാര്‍ച്ച് 30 ശനിയാഴ്ചയും 31 ഞായറാഴ്ചയുമാണ്. ഈ രണ്ട് ദിവസങ്ങളും പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് മണിപ്പൂർ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞിരുന്നു. സർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി മണിപ്പൂരിലെ കുക്കി സംഘടനകൾ രംഗത്ത് വന്നിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!