സ്നേഹ സമ്മാനങ്ങൾ നല്കി പ്രഥമാധ്യാപകൻ അവരെ യാത്രയാക്കി

വായന്നൂർ: ഗവ: എൽ.പി. സ്‌കൂളിലെ നാലാം ക്ലാസുകാരുടെ യാത്രയയപ്പിനോടനുബന്ധിച്ച് പ്രഥമാധ്യാപകൻ ടി.എം. രാമചന്ദ്രൻ എല്ലാവർക്കും ഫോട്ടോയും പേരും പതിച്ച മെമൻ്റോകൾ സമ്മാനമായി നൽകി. പി.ടി.എ യുടെ ഉപഹാരം സ്കൂളിലെ മുഴുവൻ കുട്ടികൾക്കും നൽകി. ആൽഫബെറ്റ് എന്ന പ്രത്യേക ഇംഗ്ലീഷ് പഠന പരിപാടിയിലൂടെ ശ്രദ്ധേയമായ വിദ്യാലയമാണ് വായന്നൂർ ഗവ. എൽ.പി. സ്കൂൾ. പി.ടി.എ പ്രസിഡൻറ് പി. ആതിര, ടി. ദിപിൻ, പി.കെ. ഷീബ, പി. ശ്രുതി നേതൃത്വം നൽകി.