Connect with us

Kannur

ആദ്യ പത്രിക സമർപ്പിച്ച് മുകേഷ് മുന്നിൽ

Published

on

Share our post

കൊല്ലം : ലോക്‌സഭാ തെരഞ്ഞെടുപ്പിന് സംസ്ഥാനത്തെ ആദ്യ നാമനിര്‍ദ്ദേശ പത്രിക കൊല്ലത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. മുകേഷ് സമര്‍പ്പിച്ചു. മത്സ്യതൊഴിലാളികളാണ് മുകേഷിന് കെട്ടി വെക്കാനുള്ള തുക നൽകിയത്. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി ഓഫിസില്‍ നിന്ന് എല്‍.ഡി.എഫ് നേതാക്കളോടൊപ്പം പ്രകടനമായാണ് കലക്ട്രേറ്റിലേക്ക് എത്തിയത്.

രാവിലെ 11.28 ന് കലക്ടര്‍ എന്‍. ദേവീദാസ് മുമ്പാകെ പത്രിക സമര്‍പ്പിച്ചു. രണ്ടു സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. മന്ത്രി കെ.എന്‍. ബാലഗോപാല്‍, പി.എസ്. സുപാല്‍ എം.എല്‍.എ ഉള്‍പ്പെടെയുളള നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു. രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. ഏപ്രിൽ നാലിനാണ് അവസാന തീയതി. സൂക്ഷ്മ പരിശോധന ഏപ്രിൽ അഞ്ചിന് നടക്കും.

നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ എട്ടാണ്. സ്ഥാനാര്‍ഥികള്‍ക്ക് ഏപ്രില്‍ നാലാം തീയതി വരെ പത്രിക സമർപ്പിക്കാമെങ്കിലും അവധിയായതിനാല്‍ ദുഃഖവെള്ളി, ഈസ്റ്റർ, ഏപ്രിൽ ഒന്ന് ദിവസങ്ങളിൽ പത്രിക സ്വീകരിക്കില്ല. പ്രവൃത്തി ദിവസങ്ങളായ മാര്‍ച്ച് 28, 30, ഏപ്രില്‍ രണ്ട്, മൂന്ന്, നാല് തീയതികളില്‍ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാം

കാസർകോട്ടെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അശ്വിനിയും പത്രിക സമര്‍പ്പിച്ചു. കേരളത്തിലെ 20 മണ്ഡലങ്ങൾ ഉൾപ്പെടെ 98 മണ്ഡലങ്ങളിലാണ് ഏപ്രിൽ 26 ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് ആരംഭിച്ചു. ഈ മാസം 30 ആണ് നാമനിർദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

102 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്സവാഘോഷം കണക്കിലെടുത്ത് ബീഹാറില്‍ ഇന്നും കൂടി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം നീട്ടിയിട്ടുണ്ട്.


Share our post

Kannur

മുണ്ടേരിയിൽ 14 കിലോ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ

Published

on

Share our post

മുണ്ടേരി: മുണ്ടേരി കടവ് റോഡിൽ മുളഡിപ്പോയ്ക്ക് സമീപത്തെ വാടക വീട്ടിൽ നിന്ന് കൊൽക്കത്ത സ്വദേശികളായ ദമ്പതികളിൽ നിന്ന് 14 കിലോ കഞ്ചാവ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശികളായ ജാക്കിർ സിക്‌ദാർ, അലീമ ബീബി എന്നിവരാണ് പിടിയിലായത്. ഇരുവരും താമസിക്കുന്ന വാടക കെട്ടിടത്തിൽ നിന്ന് 14 കിലോ കഞ്ചാവാണ് കണ്ടെത്തിയത്. ചക്കരക്കൽ പോലീസ് ഇൻസ്പെക്ടർ എം പി ആസാദിൻ്റെ നേതൃത്വത്തിലുള്ള ടീമാണ് പ്രതികളെ പിടികൂടിയത്.


Share our post
Continue Reading

Kannur

വിഷുവിന് കുടുംബശ്രീ; സ്പെഷൽ കണി വെള്ളരി

Published

on

Share our post

ക​ണ്ണൂ​ർ: ഇ​ത്ത​വ​ണ​ത്തെ വി​ഷു വി​പ​ണ​ന മേ​ള​ക​ളി​ലെ താ​ര​മാ​ണ് കു​ടും​ബ​ശ്രീ ജെ.​എ​ൽ.​ജി​ക​ളി​ൽ​നി​ന്ന് ഉ​ൽ​പാ​ദി​പ്പി​ച്ച ജൈ​വ ക​ണി വെ​ള്ള​രി. അ​ഴീ​ക്കോ​ട്‌, പ​യ്യ​ന്നൂ​ർ, കാ​ങ്കോ​ൽ, പെ​രി​ങ്ങോം, ആ​ല​ക്കോ​ട്, സി.​ഡി.​എ​സു​ക​ളി​ൽ​നി​ന്ന് വി​ഷു സീ​സ​ണി​ൽ ഏ​റ്റ​വും അ​ധി​കം വ​രു​മാ​നം നേ​ടി​യെ​ടു​ക്കാ​ൻ ക​ണി വെ​ള്ള​രി കൃ​ഷി​ക്ക് സാ​ധി​ച്ചി​ട്ടു​ണ്ട്. ദി​വ​സ​വും അ​ൽ​പ സ​മ​യം മ​ണ്ണി​ൽ ഇ​റ​ങ്ങി പ​ണി​യെ​ടു​ക്കാ​ൻ മാ​റ്റി​വെ​ച്ചാ​ൽ ല​ക്ഷ​ങ്ങ​ൾ വ​രു​മാ​നം നേ​ടാ​മെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ഈ ​കു​ടും​ബ​ശ്രീ ജെ.​എ​ൽ.​ജി ക​ർ​ഷ​ക​ർ. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഒ​രു നേ​ര​മ്പോ​ക്കി​നാ​യി തു​ട​ങ്ങി ഇ​ന്ന് നെ​ൽ​കൃ​ഷി​യും പ​ച്ച​ക്ക​റി​യും, ത​ണ്ണി മ​ത്ത​ൻ കൃ​ഷി​യു​മാ​യി കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ത​ല​യെ​ടു​പ്പോ​ടെ നി​ൽ​ക്കു​ക​യാ​ണ് ക​ണ്ണൂ​ർ ജി​ല്ല.പ​തി​ന​ഞ്ചു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന തി​രു​വോ​ണം ജെ.​എ​ൽ.​ജി ആ​റ് ഏ​ക്ക​റി​ൽ നെ​ല്ലും എ​ട്ട് ഏ​ക്ക​റി​ൽ ത​ണ്ണി​മ​ത്ത​ൻ, വെ​ള്ള​രി, മ​ത്ത​ൻ, ചീ​ര, പ​ട​വ​ലം, താ​ലോ​രി, പ​യ​ർ എ​ന്നി​വ​യാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. ക​ണ്ണൂ​ർ മാ​ർ​ക്ക​റ്റി​ലും. കു​ടും​ബ​ശ്രീ ആ​ഴ്ച ച​ന്ത​ക​ളി​ലും, നേ​രി​ട്ട് കൃ​ഷി സ്ഥ​ല​ത്തു​മാ​ണ് വി​ൽ​പ​ന. ക​ണി വെ​ള്ള​രി​യും മ​റ്റ് പ​ച്ച​ക്ക​റി ഉ​ൽ​പ​ന്ന​ങ്ങ​ളും വി​ഷു വി​പ​ണ​ന മേ​ള​യി​ൽ ല​ഭ്യ​മാ​ണ്. അ​യ​ൽ​ക്കൂ​ട്ടം പ്ര​വ​ർ​ത്ത​ക​രാ​യ ബീ​ന കു​മാ​രി, ഷീ​ബ, പ്ര​ജാ​ത, ദീ​പ, ര​മ്യ എ​ന്നി​വ​രാ​ണ് മ​ണ്ണി​ൽ പൊ​ന്നു വി​ള​യി​ക്കു​ന്ന ക​ർ​ഷ​ക​ർ.


Share our post
Continue Reading

Kannur

അധ്യാപകൻ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ

Published

on

Share our post

ചക്കരക്കൽ: അധ്യാപകൻ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. കടമ്പൂർ ഹയർസെക്കൻ്ററി സ്‌കൂള്‍ അധ്യാപകനായ ചെമ്പിലോട്  സാരംഗയില്‍ പി.പി ബിജുവിനെ (47) വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയോടെയാണ് സംഭവം. പരിയാരം സ്വദേശിയായ ബിജു നേരത്തെ പോലീസിലായിരുന്നു. പിന്നീടാണ് അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചത്. ആറ്റടപ്പ എല്‍.പി സ്‌കൂള്‍ അധ്യാപിക ശുഭയാണ് ഭാര്യ. മക്കള്‍ : നിഹാര, നൈനിക.


Share our post
Continue Reading

Trending

error: Content is protected !!