പാലക്കാട് ഡിവിഷനിൽ അറ്റകുറ്റപ്പണി; ട്രെയിനുകൾ വൈകും

Share our post

ട്രെയിൻ സർവീസില്‍ മാറ്റം വരുത്തി റെയിൽവെ. പാലക്കാട്‌ ഡിവിഷനിലെ വിവിധ സ്ഥലങ്ങളില്‍ പാളങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് സമയമാറ്റം.

ഷൊർണൂർ ജങ്ഷൻ-കോഴിക്കോട്‌ സ്‌പെഷ്യല്‍ എക്‌സ്‌പ്രസ്‌ (06455) 30, ഏപ്രില്‍ ഒന്ന്‌ തീയതികളില്‍ റദ്ദാക്കി.

മാർച്ച്‌ 30ന്‌ പകല്‍ 3.45ന്‌ കൊച്ചുവേളിയില്‍ നിന്ന്‌ പുറപ്പെടേണ്ട കൊച്ചുവേളി-ശ്രീ ഗംഗാനഗർ പ്രതിവാര എക്‌സ്‌പ്രസ്‌ (16312) ഒരു മണിക്കൂർ വൈകി 4.45നായിരിക്കും പുറപ്പെടുക.

ഡോ. എം.ജി.ആർ ചെന്നൈ സെൻട്രല്‍ – മംഗളൂരു സെൻട്രല്‍ വെസ്‌റ്റ്‌ കോസ്‌റ്റ്‌ സൂപ്പർ ഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ മാർച്ച്‌ 30ന് ഒന്നര മണിക്കൂറും കൊച്ചുവേളി – ശ്രീ ഗംഗാനഗർ പ്രതിവാര എക്‌സ്‌പ്രസ്‌ രണ്ട്‌ മണിക്കൂറും വൈകിയോടും.

തിരുവനന്തപുരം സെൻട്രല്‍ – വെരാവല്‍ പ്രതിവാര എക്‌സ്‌പ്രസ്‌ ഏപ്രില്‍ ഒന്നിന്‌ 2.50 മണിക്കൂറും ഡോ. എംജിആർ ചെന്നൈ സെൻട്രല്‍- മംഗളൂരു സെൻട്രല്‍ വെസ്‌റ്റ്‌ കോസ്‌റ്റ്‌ സൂപ്പർ ഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ 1.40 മണിക്കൂറും ഡോ. എം.ജി.ആർ ചെന്നൈ സെൻട്രല്‍ – മംഗളൂരു സെൻട്രല്‍ സൂപ്പർ ഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ 20 മിനുട്ടും വൈകിയോടും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!