കണ്ണൂർ സർവകലാശാല വാർത്തകൾ

Share our post

കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയാം.

പരീക്ഷ ഫലം: സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസ് പഠന വകുപ്പിലെ മൂന്നാം സെമസ്റ്റർ എം.എഡ് ഡിഗ്രി (സി.ബി.സി.എസ്.എസ് – റഗുലർ/ സപ്ലിമെന്ററി) നവംബർ 2023 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുന:പരിശോധന / സൂഷ്മ പരിശോധന / പകർപ്പ് എന്നിവക്ക് ഏപ്രിൽ ഒൻപത് വരെ അപേക്ഷിക്കാം.

ഹാൾ ടിക്കറ്റ്: ഏപ്രിൽ രണ്ടിന് തുടങ്ങുന്ന മൂന്നാം സെമസ്റ്റർ ബി.എ, ബി.ബി.എ, ബി.കോം ബിരുദം – പ്രൈവറ്റ് രജിസ്ട്രേഷൻ റഗുലർ (2022 അഡ്മിഷൻ) സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് – (2020, 2021 അഡ്മിഷനുകൾ) നവംബർ 2023 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ.

ഹാൾ ടിക്കറ്റ് പ്രിന്റെടുത്ത ശേഷം ഫോട്ടോ പതിച്ച്‌ അറ്റസ്റ്റ് ചെയ്ത്, ഹാൾ ടിക്കറ്റിൽ കൊടുത്തിരിക്കുന്ന പരീക്ഷ കേന്ദ്രത്തിൽ ഉച്ചക്ക് 1.30-ന് (വെള്ളിയാഴ്ച 2) തുടങ്ങുന്ന പരീക്ഷകൾക്ക് ഹാജരാകണം. ഹാൾ ടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുന്ന വിദ്യാർഥികൾ ഫോട്ടോ പതിച്ച ഏതെങ്കിലും ഗവ. അംഗീകൃത അസ്സൽ തിരിച്ചറിയൽ കാർഡ് കൊണ്ടുവരണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!