കണ്ണൂർ ജില്ലാ അണ്ടർ-17 ചെസ്സ് സെലക്ഷൻ ചാമ്പ്യൻഷിപ്പ് ഏപ്രിൽ ആറിന്

കണ്ണൂർ : സംസ്ഥാന സ്പോർട്സ് കൗൺസിൽ ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ചെസ്സ് പാരന്റ്സ് ഫോറത്തിൻ്റെ സഹകരണത്തോടെ കണ്ണൂർ ജില്ലാ ചെസ്സ് ഓർഗനൈസിങ് കമ്മിറ്റി സംഘടിപ്പിക്കുന്ന കണ്ണൂർ ജില്ലാ അണ്ടർ-17 ചെസ്സ് (ഓപ്പൺ & ഗേൾസ്) സെലക്ഷൻ ചാമ്പ്യൻഷിപ്പ് ഏപ്രിൽ ആറിന് നടക്കും. രാവിലെ ഒൻപതിന് കണ്ണൂർ ജി.വി.എച്ച്.എസ്.എസിലാണ് മത്സരം.
2007 ജനുവരി ഒന്നിനോ അതിനു ശേഷമോ ജനിച്ച കണ്ണൂർ ജില്ലാ നിവാസികൾക്ക് പങ്കെടുക്കാം. മത്സരാർത്ഥികൾ ജനന സർട്ടിഫിക്കറ്റ് കോപ്പി അല്ലെങ്കിൽ ആധാർ കാർഡ് കോപ്പി, സ്റ്റാമ്പ് സൈസ് ഫോട്ടോ(രണ്ടെണ്ണം) എന്നിവ ഹാജരാക്കണം. ഓപ്പൺ, ഗേൾസ് വിഭാഗങ്ങളിൽ ആദ്യ രണ്ട് സ്ഥാനം നേടുന്നവർ തൃശ്ശൂരിൽ ഏപ്രിൽ 11, 12 തീയ്യതികളിൽ നടക്കുന്ന സംസ്ഥാന അണ്ടർ-17 ചെസ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടും.
മത്സരാർത്ഥികൾ ഏപ്രിൽ നാലിന് വൈകിട്ട് ഒൻപതിന് മുമ്പ് 150 രൂപ ഫീ അടച്ച് ഓൺലൈനായി പേര് രജിസ്റ്റർ ചെയ്യണം.
രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/sTevAncFVtyMgD98
Gpay No : 9388775570 (Gpay note ൽ മത്സരാർത്ഥിയുടെ പേര് എഴുതേണ്ടതാണ്).
വിശദവിവരങ്ങൾക്ക് ഫോൺ : 9846879986, 9447804811