പയ്യാമ്പലത്ത് സി.പി.എം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയിൽ ഒഴിച്ചു

കണ്ണൂര്‍: പയ്യാമ്പലത്ത് സി.പി.എം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ അതിക്രമം. മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ, സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിമാർ ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്‌ണൻ എന്നിവരുടെ സ്മൃതി കുടീരങ്ങളിലാണ് കരി ഓരിയിൽ ഒഴിച്ചത്.
ഇന്ന് 11.30 ഓടെയാണ് ഇത് നേതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. സി.പി.എം നേതാക്കളുടെ സ്മൃതി കുടീരത്തില്‍ മാത്രമാണ് ദ്രാവകം ഒഴിച്ച് വികൃതമാക്കിയത്. മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത തരത്തില്‍ അത്യന്തം നീചമായ ചെയ്തിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് പി.കെ. ശ്രീമതി പ്രതികരിച്ചു. ആരാണ് ഇത് ചെയ്‌തതെന്ന് വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി.