ജൂനിയർ ഡോക്ടറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

വെളളനാട്: വെള്ളനാട് സ്വദേശിയായ ജൂനിയർ ഡോക്ടറെ മെഡിക്കൽ കോളേജിനു സമീപത്തെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വെള്ളനാട് ഭഗവതി ക്ഷേത്രത്തിന് സമീപം അഭിരാമത്തിൽ ബാലകൃഷ്ണൻ നായർ – രമാദേവി ദമ്പതികളുടെ ഏകമകൾ അഭിരാമിയെയാണ് (30) മെഡിക്കൽ കോളേജിനു സമീപത്തെ പി.ടി.ചാക്കോ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് കൊല്ലം രാമൻകുളങ്ങര സ്വദേശിയായ പ്രതീഷ് മുബൈയിൽ ഇ.എസ്.ഐ.യിൽ ഡോക്ടർ ആണ്.