Connect with us

Kerala

ഗുണമേന്മയുള്ള വിദ്യാഭ്യാസം; അധ്യാപകർ വീട്ടിലെത്തി പരിശീലിപ്പിക്കും

Published

on

Share our post

തിരുവനന്തപുരം : പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പ്രത്യേക പരി​ഗണന നൽകാൻ അധ്യാപകർ വീട്ടിലെത്തും. ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലെ വാർഷിക മൂല്യനിർണയത്തിനുള്ള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര പദ്ധതിയുടെ ഭാ​ഗമായാണ് തീരുമാനം. വാർഷിക പരീക്ഷാ മൂല്യനിർണയത്തിൽ എട്ടുവരെ ക്ലാസിൽ ഇ ​ഗ്രേഡും ഒമ്പതിൽ ഡി, ഇ ​ഗ്രേഡുകളും നേടിയവർക്കാണ് പ്രത്യേക പഠനപിന്തുണ നൽകുന്നത്.

നിലവിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എട്ടാം ക്ലാസുവരെ എല്ലാവർക്കും ക്ലാസ്‌ കയറ്റം ലഭിക്കും. ഈ രീതിയിൽ‌ ചില കുട്ടികൾ ശേഷികൾ‌ ആർജിക്കാത്ത സാഹചര്യം കണക്കിലെടുത്താണ് പ്രത്യേക പരി​ഗണന നൽകുന്നത്‌. സ്കൂളിലെ ഒരു ടീച്ചർക്കാകും ചുമതല. പഠനപിന്തുണ ആവശ്യമുള്ളവർക്ക് അതതു വർഷത്തെ പാഠഭാ​ഗം നിർദേശിച്ച് തുടർപ്രവർത്തനങ്ങൾ അധ്യാപകർ ഏറ്റെടുക്കും. ഏപ്രിൽ, മെയ് മാസങ്ങളിൽ ആഴ്ചയിലൊരിക്കൽ പ്രത്യേക ക്ലാസ്                            നൽകും.

കുട്ടികൾക്ക് ഇവ പ്രയോജനകരമായോ എന്നത് അടുത്തഘട്ടമായി വിലയിരുത്തും. മെയ് പകുതിയോടെ ഇവ പ്രധാനാധ്യാപകർ വിലയിരുത്തി വാർഷിക പരീക്ഷയുടെ ചോദ്യപേപ്പർ ഉപയോ​ഗിച്ച് വീണ്ടും പരീക്ഷ നടത്തും. വിദ്യാഭ്യാസ ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിൽ കൃത്യമായ ഇടവേളകളിൽ വകുപ്പുതല നിരീ​​ക്ഷണവും നടത്തും.

സമ​ഗ്രപദ്ധതി രൂപരേഖയുടെ കരട് പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിന് എസ്‌.സി.ഇ.ആർ.ടി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഏപ്രിൽ പത്ത് വരെ അഭിപ്രായം അറിയിക്കാം. തുടർ നടപടികൾക്കു ശേഷം ഉത്തരവ് പ്രസിദ്ധീകരിക്കും.


Share our post

Kerala

കേരളാ എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ 23 മുതല്‍

Published

on

Share our post

202526 അധ്യയന വര്‍ഷത്തെ എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലേയ്ക്കുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പ്രവേശന പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ദുബായ്, ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളുരു എന്നിവിടങ്ങളിലുമായി 138 പരീക്ഷാ കേന്ദ്രങ്ങള്‍ സജീകരിച്ചിട്ടുണ്ട്.

എന്‍ജിനിയറിങ് കോഴ്സിനു 97,759 വിദ്യാര്‍ഥികളും, ഫാര്‍മസി കോഴ്സിനു 46,107 വിദ്യാര്‍ഥികളും പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. എന്‍ജിനിയറിങ് പരീക്ഷ 23 നും, 25 മുതല്‍ 29 വരെ ഉച്ചയ്ക്ക് 2 മുതല്‍ വൈകുന്നേരം 5 വരെ നടക്കും. ഫാര്‍മസി പരീക്ഷ 24 ന് 11.30 മുതല്‍ 1 വരെയും (സെഷന്‍ 1) ഉച്ചയ്ക്ക് 3.30 മുതല്‍ വൈകുന്നേരം 5 വരെയും (സെഷന്‍ 2) 29 ന് രാവിലെ 10 മുതല്‍ 11.30 വരെയും നടക്കും.

വിദ്യാര്‍ഥികള്‍ അഡ്മിറ്റ് കാര്‍ഡ് കൂടാതെ ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി., ഫോട്ടോ പതിച്ച ഹാള്‍ടിക്കറ്റ്, വിദ്യാര്‍ഥി പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ സ്ഥാപന മേധാവി നല്‍കുന്ന വിദ്യാര്‍ഥിയുടെ ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഒരു ഗസറ്റഡ് ഓഫീസര്‍ നല്‍കുന്ന ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ കരുതണം. അഡ്മിറ്റ് കാര്‍ഡുകള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ (www.cee.kerala.gov.in) ലഭ്യമാണ്. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471 -2525300, 2332120, 2338487.


Share our post
Continue Reading

Kerala

ആന്‍ഡ്രോയിഡ് 16 ബീറ്റ അപ്‌ഡേറ്റ് ഏതെല്ലാം ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം ?

Published

on

Share our post

ഏപ്രില്‍ 17-നാണ് ആന്‍ഡ്രോയിഡ് 16 ഒഎസിന്റെ നാലാം പതിപ്പ് ഗൂഗിള്‍ പുറത്തിറക്കിയത്. ആന്‍ഡ്രോയിഡിന്റെ സ്‌റ്റേബിള്‍ പതിപ്പ് പുറത്തിറക്കുന്നതിന് മുമ്പുള്ള അവസാനത്തെ ബീറ്റാ പതിപ്പാണിത്. മുന്‍ ബീറ്റാ പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഏറ്റവും പുതിയ പതിപ്പ് മുന്‍നിര ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കാളുടെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണുകളിലും ഇന്‍സ്റ്റാള്‍ ചെയ്യാം. സാംസങ് ഒഴികെ എല്ലാ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളും ആന്‍ഡ്രോയിഡ് 16 ബീറ്റാ 4 പുറത്തിറക്കിയിട്ടുണ്ട്. ഈ കമ്പനികളുടെ എതെങ്കിലും ഒരു ഫോണിലെങ്കിലും ബീറ്റ ഇന്‍സ്റ്റാള്‍ ചെയ്യാനാവും. ഓണര്‍ മാജിക് 7 പ്രോ, ഐഖൂ 13, വിവോ എക്‌സ് 200 പ്രോ, ലെനോവോ യോഗ ടാബ് പ്ലസ്, വണ്‍പ്ലസ് 13, ഓപ്പോ ഫൈന്റ് എക്‌സ് 8, റിയല്‍മി ജിടി7 പ്രോ, ഷാവോമി 14ടി പ്രോ, ഷാവോമി 15 തുടങ്ങിയ ഫോണുകള്‍ അതില്‍ ചിലതാണ്. പിക്‌സല്‍ 6, പിക്‌സല്‍ 7, പിക്‌സല്‍ 7, പിക്‌സല്‍ 9 സീരീസ് ഫോണുകളിലും ഇപ്പോള്‍ ആന്‍ഡ്രോയിഡ് 16 ബീറ്റ ഇന്‍സ്റ്റാള്‍ ചെയ്യാം. ആന്‍ഡ്രോയിഡ് 16 സ്‌റ്റേബിള്‍ വേര്‍ഷന്‍ അവതരിപ്പിക്കുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ക്ക് ആന്‍ഡ്രോയിഡ് 16 ഒഎസ് ഉപയോഗിച്ച് നോക്കാന്‍ പുതിയ ബീറ്റാ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് വഴി സാധിക്കും. നിലവില്‍ പരീക്ഷണ ഘട്ടത്തിലായതിനാല്‍ ആന്‍ഡ്രോയിഡ് 16 ബീറ്റയില്‍ ബഗ്ഗുകള്‍ അഥവാ സാങ്കേതിക പ്രശ്‌നങ്ങള്‍ നിരവധിയുണ്ടാവാം. ഈ മാസം അവസാനത്തോടെ ആന്‍ഡ്രോയിഡ് 16 സ്‌റ്റേബിള്‍ വേര്‍ഷന്‍ പുറത്തിറക്കിയേക്കും.


Share our post
Continue Reading

Kerala

കേന്ദ്രം സബ്‌സിഡി വെട്ടി; രാസവളംവില കുതിച്ചു , കര്‍ഷകര്‍ക്കു തിരിച്ചടി, മൂന്നു വര്‍ഷത്തിനിടെ മിക്ക രാസവളങ്ങളുടെയും വില ഇരട്ടിയായി

Published

on

Share our post

കൊച്ചി: സംസ്‌ഥാനത്തു കര്‍ഷകര്‍ക്കു തിരിച്ചടിയായി രാസവളം വിലയില്‍ വന്‍ വര്‍ധന. കേന്ദ്രം സബ്‌സിഡി വെട്ടിക്കുറച്ചതോടെ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ മിക്ക രാസവളങ്ങളുടെയും വില ഇരട്ടിയായി. വേനല്‍ മഴ കിട്ടിയതോടെ കര്‍ഷകര്‍ വളപ്രയോഗത്തിലേക്കു കടക്കുന്ന വേളയിലാണ്‌ ഇപ്പോള്‍ വില കൂടിയിരിക്കുന്നത്‌. പ്രധാന വളമായ പൊട്ടാഷ്‌ 50 കിലോ ചാക്കിന്‌ 600 രൂപ വര്‍ധിച്ചു. ഒട്ടുമിക്ക മിശ്രിത വളങ്ങളുടെയും പ്രധാനഘടകം പൊട്ടാഷ്‌ ആയതിനാല്‍ മിശ്രിത വളങ്ങളുടെയും വില കൂടി. നെല്‍ കര്‍ഷകരുടെ പ്രധാന ആശ്രയമായ ഡൈ അമോണിയം ഫോസ്‌ഫേറ്റിന്റെ വിലയും വര്‍ധിച്ചു. മ്യൂറേറ്റ്‌ ഓഫ്‌ പൊട്ടാഷ്‌, എന്‍.പി.കെ. മിശ്രിത വളം, രാജ്‌ഫോസ്‌, ഫാക്‌ടംഫോസ്‌, 16:16:16 എന്നിവയുടെ വിലയും കൂടി. 2021 ലെ വിലയേക്കാള്‍ ഇരട്ടി വിലയാണു നിലവില്‍ പൊട്ടാഷിന്‌. യൂറിയയ്‌ക്കു മാത്രമാണു നിലവില്‍ വില നിയന്ത്രണമുള്ളൂ. മറ്റു വളങ്ങളുടെ സബ്‌സിഡി വെട്ടിക്കുറയ്‌ക്കുകയും ചെയ്‌തു. 2023-24 ല്‍ ഫോസ്‌ഫറസ്‌, പൊട്ടാഷ്‌ വളങ്ങള്‍ക്ക്‌ 65,199.58 കോടി രൂപ സബ്‌സിഡി നല്‍കിയിരുന്നു. 2024-25 ല്‍ 52,310 കോടിയായി കുറഞ്ഞു. ഇക്കുറി 49,000 കോടിയായി വീണ്ടും കുറഞ്ഞു. സബ്‌സിഡി താഴ്‌ത്തിയതോടെയാണു വിലയും കൂടിയത്‌. ഇതിനൊപ്പം കയറ്റിറക്ക്‌ കൂലി, ചരക്കുകൂലി എന്നിവയിലും വര്‍ധനയുണ്ടായതോടെ കമ്പനികള്‍ വില കൂട്ടി. റഷ്യ-യുൈക്രന്‍ യുദ്ധം അസംസ്‌കൃത വസ്‌തുക്കളുടെ ലഭ്യതയില്‍ ഇടിവുണ്ടാക്കിയതും തിരിച്ചടിയായി.


Share our post
Continue Reading

Trending

error: Content is protected !!