പൊതു അവധി ദിനത്തിൽ മുഴുവൻ ജീവനക്കാരും ഹാജരാകേണ്ട; മയപ്പെട്ട് തലശ്ശേരി തഹസിൽദാർ

Share our post

തലശേരി: പൊതു അവധി ദിനങ്ങളായ പെസഹ വ്യാഴവും, ദുഖവെള്ളിയും വില്ലേജ് ഓഫിസുകൾ തുറക്കണമെന്ന നിർദേശത്തിൽ ഇളവു വരുത്തി തലശേരി തഹസിൽദാർ. അവധി ദിവസം നിർബന്ധിത ഡ്യൂട്ടിയില്ലെന്നും ഓഫീസ് തുറന്നു പ്രവർത്തിക്കാൻ മിനിമം ജീവനക്കാരെ നിയോഗിക്കാമെന്നും തഹസിൽദാർ സി.പി. മണി പറഞ്ഞു.  

സാമ്പത്തിക വർഷം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കുന്നതിനാൽ പരമാവധി നികുതി പിരിച്ചെടുക്കാനാണ് അവധി ദിനങ്ങൾ പ്രവർത്തി ദിനങ്ങളാക്കിയത്. തലശേരി താലൂക്കിലെ 35 വില്ലേജ് ഓഫിസുകളും നാളെയും മറ്റന്നാളും തുറന്ന് പ്രവർത്തിക്കണമെന്നായിരുന്നു നിർദേശം. ഇതിനെപ്പറ്റി വാർത്ത വന്നതിനു പിന്നാലെ തഹസിൽദാർ നിർദേശം മയപ്പെടുത്തി. എല്ലാ ജീവനക്കാരും  ഹാജരാകേണ്ടതില്ലെന്നും നികുതി കുടിശിക പിരിക്കുന്നതിൽ അവധി ദിനത്തിലും ജാഗ്രത വേണമെന്നും തഹസിൽദാർ നിർദേശിച്ചു.

അവധി ആവശ്യപ്പെട്ട എല്ലാ ജീവനക്കാർക്കും അവധി അനുവദിച്ചു. കെട്ടിട, ആഢംബര നികുതി നൂറു ശതമാനം പിരിക്കാനായി പരമാവധി കുടിശ്ശികക്കാരെ അവധി ദിനത്തിൽ നേരിൽ കാണണമെന്നായിരുന്നു ആദ്യ ഉത്തരവിൽ നിർദേശിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!