കാസർകോട് എ.ടി.എമ്മിൽ നിറക്കാൻ കൊണ്ടുവന്ന 50 ലക്ഷം മോഷ്ടിച്ചു

Share our post

ഉപ്പള : കാസർകോട് ഉപ്പളയിൽ എ.ടി.എമ്മിൽ നിറയ്ക്കാൻ പണവുമായി വന്ന വാനിന്റെ ഗ്ലാസ് പൊട്ടിച്ച് ഒരു പെട്ടി നോട്ടുകെട്ട് മോഷ്ടിച്ചു. 50 ലക്ഷം രൂപയുടെ ഒരു ബോക്‌സാണ് മോഷ്ടിച്ചത്. ബുധനാഴ്ച പകൽ രണ്ടോടെ ഉപ്പളയിലുള്ള ആക്‌സിസ് ബാങ്കിന്റെ എ.ടി.എം മെഷീനിൽ നോട്ട് നിറയ്ക്കുന്നതിനിടെയാണ് സംഭവം.

ബാങ്ക് ജീവനക്കാർ നോട്ട് ബോക്‌സുകളുമായി എത്തിയ വാൻ എ.ടി.എമ്മിന്റെ മുന്നിൽ നിർത്തിയിട്ട ശേഷം എ.ടി.എം കൗണ്ടറിൽ കയറി എ.ടി.എം ബോക്‌സ് ക്രമപ്പെടുത്തുന്നതിനിടെയാണ് സംഭവമെന്ന് പറയുന്നു. കൗണ്ടർ നിറയ്ക്കാൻ നോട്ടുകളടങ്ങിയ ബോക്‌സ് എടുക്കാനെത്തുമ്പോഴാണ് വാനിന്റെ ചില്ല് തകർത്ത് നോട്ടുകളടങ്ങിയ ഒരു ബോക്‌സ് മോഷ്ടിച്ച വിവരം ശ്രദ്ധയിൽപെട്ടത്.

സെക്യൂവർ വാലി എന്ന കമ്പനിയുടെതാണ് വാൻ. വാനും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിന്റെ സുരക്ഷയില്ലാതെയാണ് പണവുമായി വാൻ എത്തിയത്. മഞ്ചേശ്വരം പൊലീസ് അന്വേഷണം ഊർജിതമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!