Kannur
പരിയാരം ഗവ. നഴ്സിങ് കോളജ് അധ്യാപകരെ സർക്കാർ ജീവനക്കാരാക്കുന്നത് അനിശ്ചിതത്വത്തിൽ
പരിയാരം: സർക്കാർ ഏറ്റെടുത്തിട്ട് 6 വർഷമായിട്ടും പരിയാരം ഗവ. നഴ്സിങ് കോളജ് അധ്യാപകരെ സർക്കാർ ജീവനക്കാരാക്കുന്ന പ്രക്രിയകൾ അനിശ്ചിതത്വത്തിൽ. പരിയാരം മെഡിക്കൽ കോളജിലെ അനുബന്ധ സ്ഥാപനങ്ങളായ ഡെന്റൽ കോളജ് ഫാർമസി കോള, മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെ അധ്യാപകരെ സർക്കാർ ജീവനക്കാരാക്കിയ നടപടി പൂർത്തീകരിച്ചു. എന്നാൽ നഴ്സിങ് കോളജ് അധ്യാപകരുടെ സർക്കാർ ജീവനക്കാരാക്കുന്ന ഫയൽ വർഷങ്ങളായി ധനകാര്യ വകുപ്പിന്റെ കീഴിൽ ഒപ്പിടൽ ചടങ്ങിനായി കാത്തു കെട്ടിക്കിടക്കുകയാണെന്നു പരാതിയുണ്ട്.
സർക്കാർ ജീവനക്കാരാക്കുന്ന പ്രക്രിയ നടക്കാത്തതിനാൽ നിലവിലുള്ള വിദ്യാർഥികൾക്ക് ആനുപാതികമായി അധ്യാപകർ ഇല്ല. അതിനാൽ, ഇവിടെയുള്ള അധ്യാപകർക്ക് ജോലിഭാരം വളരെ കൂടുതലാണ്. 2009ൽ നടപ്പാക്കിയ ശമ്പള പരിഷ്കരണ പ്രകാരമുള്ള വേതനമാണ് ഇപ്പോഴും അധ്യാപകർക്കു ലഭിക്കുന്നത്. 2019ലെ ശമ്പള പരിഷ്കരണവും 2018 മുതൽ വർധിപ്പിച്ച ഡിഎയോ നഴ്സിങ് കോളജ് അധ്യാപകർക്ക് ലഭിക്കുന്നില്ല. 96% സ്ത്രീകൾ അധ്യാപക ജോലി നിർവഹിക്കുന്ന നഴ്സിങ് കോളജിലെ സർക്കാർ ജീവനക്കാരാക്കുന്ന പ്രക്രിയ പൂർത്തിയാക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം.
Kannur
കൗൺസലിങ് സൈക്കോളജി കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു
കണ്ണൂർ: സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിലുള്ള കമ്മ്യൂണിറ്റി കോളേജിൽ കൗൺസലിങ് സൈക്കോളജി സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.ആറുമാസമാണ് കാലാവധി. 18-ന് മേൽ പ്രായം ഉള്ളവർക്ക് അപേക്ഷിക്കാം. അവസാന തിയതി ജനവരി 31. വിവരങ്ങൾക്ക്: www.srccc.in.ഫോൺ: 9446060641, 7510268222.
Kannur
മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും
കണ്ണൂർ: ഇന്നും നാളെയും കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ സാധാരണ പകൽ താപനിലയെ അപേക്ഷിച്ച് രണ്ട് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഉയർന്ന താപനില, ഈർപ്പമുള്ള വായു എന്നിവ കാരണം ചൂടും അസ്വസ്ഥതയും ഉണ്ടാകും.ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും, ജാഗ്രത പാലിക്കുക.
Kannur
റീൽസല്ല, ജീവനാണ് വലുത്; തീവണ്ടിക്ക് മുകളിൽക്കയറി അഭ്യാസം കാണിക്കല്ലേ; ഹൈ വോൾട്ടേജിൽ ഷോക്കടിക്കും
കണ്ണൂർ: വൈറലാകാൻ തീവണ്ടിക്ക് മുകളിൽ കയറുകയാണ് ഇപ്പോൾ റീൽസുകാർ. റെയിൽപ്പാളം കഴിഞ്ഞ് തീവണ്ടിക്ക് മുകളിലുമെത്തി അതിരുവിട്ട അഭ്യാസങ്ങൾ പകർത്തുന്നത് യുവാക്കളുടെ ജീവനെടുക്കുകയാണ്. സാമൂഹികമാധ്യമങ്ങളിലെ ഇത്തരം പുതിയ അപ്‌ഡേറ്റുകൾ കേരളത്തിലും വ്യാപിക്കുകയാണ്. വിദ്യാർഥികളാണ് ഇവരിൽ ഏറെ. പൊതുനിരത്തുകളിൽ റീൽസ് ചിത്രീകരിക്കുന്നതിനെതിരേ മനുഷ്യാവകാശ കമ്മിഷൻ നേരത്തേ രംഗത്ത് വന്നിരുന്നു.റെയിൽവേ പറയുന്നു: ഗയ്സ് ഒന്നറിയുക, ജീവനാണ് വലുത്; റീൽസ് അല്ല. ചരക്ക്/യാത്രാ വണ്ടികളുടെ എൻജിൻ ഓഫാക്കിയാലും ഇല്ലെങ്കിലും യാർഡ് ഉൾപ്പെടെ റെയിൽവേ ലൈനിൽ 25,000 വോൾട്ട് ഉണ്ടാകും. അതായത് സാധാരണ വീടുകളിൽ പ്രവഹിക്കുന്ന വൈദ്യുതിയെക്കാൾ റെയിൽവേ ലൈനിൽ 100 ഇരട്ടി ഷോക്കുണ്ടാകും.
കോച്ചിന് മുകളിൽ കയറുക, പ്ലാറ്റ്‌ഫോമിന് മുകളിൽ കയറുക, ഫുട്ട് ഓവർ ബ്രിഡ്ജിന് മുകളിൽനിന്ന് അഭ്യാസങ്ങൾ കാണിക്കുക ഉൾപ്പെടെ അപകടകരമാണ്. കഴിഞ്ഞയാഴ്ച വളപട്ടണത്ത് റെയിൽവേ യാർഡിൽ ഒരു വിദ്യാർഥി മരിച്ചിരുന്നു. സമാന സംഭവങ്ങൾ ഷൊർണൂർ, പാലക്കാട് എന്നിവിടങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അറിവില്ലായ്മ കാരണം കൊച്ചിയിൽ ഒരു വിദ്യാർഥി നിർത്തിയിട്ട ചരക്കുവണ്ടിക്ക് മുകളിൽ കയറി ഷോക്കേറ്റ് മരിച്ചിരുന്നു. ചരക്കുവണ്ടി ലൈനിലും വൈദ്യുതി എപ്പോഴും ഉണ്ടാകും. വാഗണിന്റെ മുകളിൽ കയറരുത്.വൈദ്യുതലൈനിന്റെ ഉയരം പാളത്തിൽനിന്ന് 5.80 മീറ്ററാണ്. ലൈനിന്റെ ഉയരത്തിൽനിന്ന് രണ്ടുമീറ്റർവരെ വൈദ്യുത കാന്തികത (ഇൻഡക്ഷൻ) ഉണ്ടാകും. അതിനാൽ ഷോക്കേൽക്കാം. ലൈനിൽ 25,000 വോൾട്ട് ഉണ്ട്. വണ്ടി പോകുന്ന സമയങ്ങളിൽ ഇരുലൈനിലും 1000 ആംപിയർവരെ വൈദ്യുതി ഉണ്ടാകും. റെയിൽവേ ഭൂമിയിൽ അനധികൃതമായി കയറി റീൽസോ മറ്റോ എടുക്കുന്നത് ശിക്ഷാർഹമാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു