തോട്ടടയിൽ മയക്കുമരുന്ന് പിടികൂടിയ സംഭവം; പ്രതിക്ക് 11 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

കണ്ണൂർ: തോട്ടടയിൽ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ പ്രതിക്ക് 11 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. കൂത്തുപറമ്പ് സ്വദേശി മുഹമ്മദ് ഷാനിലിനെയാണ് ശിക്ഷിച്ചത്. വടകര എൻ.ഡി.പി.എസ് സ്പെഷ്യൽ കോർട്ട് ജഡ്ജി സുരേഷ് ബാബുവാണ് ശിക്ഷ വിധിച്ചത്. 2022 ഒക്ടോബർ 6നാണ് എക്സൈസ് 191 എൽ. എസ്. ഡി സ്റ്റാമ്പുകളും 7 ഗ്രാമോളം എം.ഡി.എം.എയും പിടിച്ചത്. കണ്ണൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സിനു കൊയില്ല്യത്തിന്റെ നേത്യത്വത്തിലായിരുന്നു മയക്ക് മരുന്ന് പിടികൂടിയത്.