കെ.എസ്.ആർ.ടി.സി നെഫർറ്റിറ്റി ഉല്ലാസയാത്ര വീണ്ടും

കണ്ണൂർ: കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ കണ്ണൂർ യൂണിറ്റിന്റെ ആഡംബര ക്രൂസ് നെഫർറ്റിറ്റി ഉല്ലാസയാത്ര വീണ്ടും ആരംഭിക്കുന്നു.
കെ.എസ്.ആർ.ടി.സിയും കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനും ചേർന്ന് നടത്തുന്ന ആഡംബര ക്രൂസ് കപ്പൽ യാത്ര ഏപ്രിൽ 15-ന് കണ്ണൂരിൽ നിന്ന് പുറപ്പെടും.
പുലർച്ചെ അഞ്ചിനാണ് യാത്ര ആരംഭിക്കുന്നത്. അഞ്ച് മണിക്കൂർ കപ്പൽ യാത്ര. 400 പേർക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകൾ, രണ്ട് ലൈഫ് ബോട്ടുകൾ തുടങ്ങിയവ നെഫർറ്റിറ്റിയിലുണ്ട്. ഒരാളിൽ നിന്ന് 4590 രൂപയാണ് ഈടാക്കുക. പിറ്റേന്ന് രാവിലെ കണ്ണൂരിൽ എത്തുന്ന വിധമാണ് യാത്ര ഒരുക്കുന്നത്.
വേനലവധി ആഘോഷിക്കുന്നതിന് ധാരാളം യാത്രകളും കെ.എസ്.ആർ.ടി.സി തയ്യാറാക്കിയിട്ടുണ്ട്. ഏപ്രിൽ 5, 17 തീയതികളിൽ ഗവി, കുമളി, ഏപ്രിൽ 5, 11, 19, 26 തീയതികളിൽ മൂന്നാർ കാന്തല്ലൂർ, ഏപ്രിൽ 5, 11, 19, 26 തീയതികളിൽ വാഗമൺ ചതുരംഗ പാറ, ഏപ്രിൽ 13, 28 തീയതികളിൽ ജംഗിൾ സഫാരി എന്നിവയാണ് ഒരുക്കുന്നത്.
ഞായറാഴ്ചകളിൽ വയനാട്ടിലേക്ക് ഏകദിന യാത്രയും സംഘടിപ്പിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കും സീറ്റ് ബുക്കിങ്ങിനും: 8089463675, 9496131288