Kannur
ഉത്സവച്ചന്തകൾ വ്യാഴാഴ്ച മുതൽ

തിരുവനന്തപുരം : ഉത്സവകാലത്ത് വിലക്കയറ്റം പിടിച്ചുനിർത്താൻ വിപണി ഇടപെടലുമായി സംസ്ഥാന സർക്കാർ. ഈസ്റ്റർ, റംസാൻ, വിഷു ചന്തകൾ 28ന് ആരംഭിക്കും. സംസ്ഥാനത്തെ 83 താലൂക്കുകളിലും വിലക്കുറവിൽ അവശ്യസാധനങ്ങൾ വാങ്ങാവുന്ന ചന്തകളുണ്ടാകും. ഏപ്രിൽ 13വരെ ചന്തകൾ പ്രവർത്തിക്കും.
മുൻവർഷങ്ങളിൽ ജില്ലാ കേന്ദ്രങ്ങളിലായിരുന്നു സപ്ലൈകോ പീപ്പിൾസ് ബസാറുകൾ തുടങ്ങിയിരുന്നത്. ഇത്തവണ ഓരോ താലൂക്കിലും ചന്തയുണ്ടാകും. താലൂക്കിലെ ഏറ്റവും അനുയോജ്യമായ സപ്ലൈകോ സൂപ്പർമാർക്കറ്റായിരിക്കും ഇതിനായി സജ്ജീകരിക്കുക. 13 ഇനം സബ്‌സിഡി സാധനങ്ങളും ചന്തകളിൽ ലഭ്യമാകും. സപ്ലൈകോ ഉൽപ്പന്നങ്ങളും മറ്റ് സൂപ്പർ മാർക്കറ്റ് ഇനങ്ങളും കുറഞ്ഞ വിലയിൽ ലഭ്യമാകും. മാവേലിസ്റ്റോറുകൾ, സൂപ്പർമാർക്കറ്റുകൾ, പീപ്പിൾസ് ബസാറുകൾ, ഹൈപ്പർ മാർക്കറ്റുകൾ, അപ്‌ന ബസാറുകൾ തുടങ്ങി സപ്ലൈകോയുടെ 1630 വിൽപ്പനശാലകളും വിലക്കയറ്റത്തിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസമേകും.
കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ വിപണി ഇടപെടലിന് 200 കോടി അനുവദിച്ചിരുന്നു. അതിനുമുമ്പ് 80 കോടി രൂപയും നൽകി. ഈ തുകയുൾപ്പെടെ ഉപയോഗിച്ചാണ് ചന്തകൾ സജ്ജമാക്കുന്നത്. ഈ വർഷം സർക്കാർ ചന്തകൾ നടത്തുന്നില്ലെന്ന പ്രചാരണം ചില മാധ്യമങ്ങൾ നടത്തിയിരുന്നു. ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് സർക്കാർ ഇടപെടൽ.
മാർച്ചിൽ ആരംഭിച്ച ശബരി കെ-റൈസ് വിതരണവും പുരോഗമിക്കുകയാണ്. സ്റ്റോക്ക് തീരാറായതോടെ 7500 മെട്രിക് ടൺ അരി സംഭരിക്കാൻ ഭക്ഷ്യവകുപ്പ് നടപടി തുടങ്ങി. വിതരണം തുടങ്ങി രണ്ടാഴ്‌ച ആകുംമുമ്പ് 10 ലക്ഷത്തിലധികം പേർക്ക് കെ-റൈസ് എത്തിക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞു. ജയ അരിക്ക് 29 രൂപയും കുറുവ, മട്ട അരിക്ക് 30 രൂപയുമാണ് വില. കാർഡൊന്നിന് അഞ്ച് കിലോ അരി വാങ്ങാം. കിലോയ്ക്ക് 40.11 രൂപ നിരക്കിൽ വാങ്ങുന്ന അരിയാണ് 11.11 രൂപ കുറച്ച് ജനങ്ങളിലേക്ക് എത്തിക്കുന്നത്.
Kannur
കണ്ണൂർ വനിതാ ജയിലിൽ തടവുകാരിക്ക് നേരെ ഷെറിൻ കാരണവരുടെ പരാക്രമം


കണ്ണൂര്‍: ഭാസ്‌ക്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്‍ കാരണവര്‍ക്കെതിരെ സഹതടവുകാരിയെ കയ്യേറ്റം ചെയ്തതിന് കേസെടുത്തു. വനിതാ ജയിലിലെ എഫ്-1/24 തടവുകാരി കാനേ സിംപോ ജൂലി(33)നെയാണ്24 ന് രാവിലെ 7.45 ന് ഷെറിനും മറ്റൊരു തടവുകാരിയായ ഷബ്‌നയും ചേര്‍ന്ന് മര്‍ദ്ദിച്ചതെന്നാണ് പരാതി.സംഭവത്തില്‍ തടവുകാരിക്ക് പരിക്കേറ്റു. മര്‍ദ്ദനമേറ്റ തടവുകാരി വനിതാ ജയില്‍ സൂപ്രണ്ടിന് നല്‍കിയ പരാതി സൂപ്രണ്ട് ടൗണ്‍ പോലീസിന് കൈമാറുകയായിരുന്നു.ഇന്നലെ വൈകുന്നേരം പോലീസ് ജയിലിലെത്തി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുകയായിരുന്നു. ഷെറിനെ വിട്ടയക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമായിരിക്കെയാണ് പുതിയ സംഭവം.
Kannur
പയ്യന്നൂരിൽ മാരക മയക്ക്മരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പിടികൂടി


തളിപ്പറമ്പ :പയ്യന്നൂരിൽ മാരക മയക്ക് മരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പിടികൂടി. യുവാക്കളിൽ നിന്നും പിടികൂടിയത് 40 ഗ്രാമിന് മുകളിൽ MDMA യാണ്. കണ്ണൂർ തളിപ്പറമ്പ് ചുടല സ്വദേശി മുഹമ്മദ് അഫ്രീദി (24), തളിപ്പറമ്പ് സ്വദേശി മുഹമ്മദ് ദിൽഷാദ് (30) എന്നിവരാണ് ബ്ലാക്ക് ഇന്നോവ കാറിൽ കടത്തുകയായിരുന്ന മയക്കു മരുന്നുമായി പോലീസിൻ്റെ പിടിയിലായത്.പയ്യന്നൂർ കണ്ടോത്ത് കോത്തായി മുക്കിൽ നിന്നും വാഹന പരിശോധനയ്ക്കി ടയിലാണ് മയക്കുമരുന്നുമായി യുവാക്കളെ പോലീസ് പിടി കൂടിയത്. മംഗലാപുരത്ത് നിന്നും തളിപ്പറമ്പ് ഭാഗത്ത് വില്പനയ്ക്കായി കൊണ്ട് പോകുന്നതിനിടയിലാണ് MDMA യുമായി യുവാക്കളെ പോലീസ് പിടികൂടിയത്. കണ്ണൂർ റൂറൽ എസ്പിയുടെ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ സഹായത്തോടെയാണ് പയ്യന്നൂർ എസ് എച്ച് ഓ ശ്രീഹരി കെ പിയും സംഘവും യുവാക്കളെ പിടികൂടിയത്.
Kannur
കണ്ണൂർ നഗരത്തിൽ രാത്രി മാലിന്യം തള്ളാനെത്തിയവരെ വീണ്ടും പൊക്കി


കണ്ണൂര്‍: നഗരത്തില്‍ മാലിന്യം തള്ളാനെത്തിയ മൂന്നുപേരെയും മൂന്ന് ഇരുചക്ര വാഹനങ്ങളും കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം പിടികൂടി. എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി പദ്മരാജന്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.ജി അനിത, ഷഫീർ അലി എന്നിവരുടെ നേതൃത്വത്തിലാണ്പിടികൂടിയത്. ബുധനാഴ്ച രാത്രി 8.30ഓടെ രാജീവ്ഗാന്ധി റോഡില്‍ മാലിന്യം തള്ളാനെത്തിയ പ്രതികളെ പിടികൂടിയത്.സ്ഥാപനത്തിലെ മാലിന്യം തള്ളിയ മാര്‍ക്കറ്റില്‍ ലാല ഡൈ വര്‍ക്‌സ് നടത്തുന്ന തില്ലേരി രാട്ടോട ഹൗസില്‍ അവിനാഷ് (27), കെ.എന്‍ ക്വയര്‍ സെന്റര്‍ നടത്തുന്ന തളാപ്പ് ഷാ നിവാസില്‍ ഷാജിത്ത് (58), വീട്ടില്‍ നിന്നുള്ള മാലിന്യം തള്ളിയ താളിക്കാവ് ഓമന ഹൗസില്‍ നറോട്ട് സിങ് (57) എന്നിവരെയാണ് പിടികൂടിയത്.
കഴിഞ്ഞ ശനിയാഴ്ച വൈഡൂര്യ ടൂറിസ്റ്റ് ഹോമില്‍ നിന്നും പാമ്പേഴ്‌സ് ഉള്‍പ്പെടെ തള്ളുന്നതിനിടെ ഇവിടത്തെ ജീവനക്കാരെയും സ്‌കൂട്ടറും പിടികൂടിയിരുന്നു. കോര്‍പ്പറേഷന്‍ ഭരണസമിതിയും ആരോഗ്യവിഭാഗവും മുന്നറിയിപ്പ് നല്‍കിയിട്ടും പല സ്ഥാപനങ്ങളും ഇരുട്ടിന്റെ മറവില്‍ പ്ലാസ്റ്റിക് ബാഗുകളിലും ചാക്കുകളിലുമായി ഭക്ഷണാവിശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും പൊതുസ്ഥലങ്ങളില്‍ തള്ളുന്നത് പതിവായിരിക്കുകയാണ്.ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍പിടിച്ചെടുത്ത വാഹനങ്ങള്‍ ആര്‍ഡിഒ മുഖേന കൈമാറി കണ്ടുകെട്ടുന്ന നടപടി സ്വീകരിച്ചിട്ടും ആളുകള്‍ മാലിന്യം തള്ളുന്നത് പതിവായതിനെ തുടര്‍ന്നാണ് നൈറ്റ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന കര്‍ശനമാക്കിയത്.വരും ദിവസങ്ങളിലും പുലര്‍ച്ചെ വരെ കര്‍ശന പരിശോധന തുടരുമെന്ന ആരോഗ്യ സ്റ്റാന്റിംഗ് ചെയര്‍മാന്‍ എം.പി രാജേഷ്, സെക്രട്ടറി വിനു സി. കുഞ്ഞപ്പന്‍ എന്നിവര്‍ അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്