സഹകരണ വകുപ്പുകളിലേക്കുള്ള പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; ഹാള്‍ ടിക്കറ്റുകള്‍ മെയ് മൂന്ന് മുതല്‍

സഹകരണ സര്‍വീസ് പരീക്ഷ ബോര്‍ഡിന്റെ വിജ്ഞാപന പ്രകാരം വിവിധ സഹകരണ സംഘങ്ങളിലേക്കുള്ള സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, സിസ്റ്റം സൂപ്പര്‍വൈസര്‍ തസ്തികകളിലെ പരീക്ഷകള്‍ മെയ് 12ന് ഓണ്‍ലൈനായും അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയര്‍ ക്ലര്‍ക്ക് തസ്തികകളിലെ പരീക്ഷകള്‍ യഥാക്രമം മേയ് 18, 19 തീയതികളില്‍ ഒ.എം.ആര്‍ മുഖാന്തരവും നടത്തും.
സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, സിസ്റ്റം സൂപ്പര്‍വൈസര്‍ തസ്തികകളിലെ പരീക്ഷകള്‍ക്കുള്ള ഹാള്‍ടിക്കറ്റുകള്‍ ഏപ്രില്‍ 27 മുതലും അസിസ്റ്റന്റ് സെക്രട്ടറി തസ്തികയിലെ പരീക്ഷയ്ക്കുള്ള ഹാള്‍ടിക്കറ്റുകള്‍ മെയ് മൂന്ന് മുതലും ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ജൂനിയര്‍ ക്ലര്‍ക് തസ്തികയിലെ പരീക്ഷയ്ക്കുള്ള ഹാള്‍ടിക്കറ്റുകള്‍ മെയ് മൂന്നിന് മുമ്പായി ഉദ്യോഗാര്‍ഥികള്‍ക്ക് തപാല്‍ മുഖേന അയക്കും.