വിദ്യാർത്ഥികൾക്ക് മയക്ക് മരുന്ന് വിതരണം ചെയ്യുന്ന യുവാവ് പിടിയിൽ

പാപ്പിനിശ്ശേരി: സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ച 317 മില്ലി ഗ്രാം മെത്തഫിറ്റമിനുമായി യുവാവ് പിടിയിൽ. മാടായി മെനവളപ്പിൽ എം.വി. നജീബാണ് പിടിയിലായത്. നിരവധി കേസുകളിലെ പ്രതിയും പുതിയങ്ങാടി, കുഞ്ഞിമംഗലം, പിലാത്തറ, പഴയങ്ങാടി, മാടായിപ്പാറ ഭാഗങ്ങളിൽ മയക്ക് മരുന്ന് വില്പന നടത്തുകയും ചെയ്യുന്ന പ്രധാന കണ്ണിയാണ് നജീബ്.
അസി. എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് തുണോളി, സജിത്ത് കുമാർ, ജോർജ് ഫെർണാണ്ടസ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡുമാരായ എം.കെ. ജനാർദ്ദനൻ, പി. യേശുദാസൻ, പി.പി. രജിരാഗ്, വി.പി. ശ്രീകുമാർ, ഇസ്മയിൽ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.