Connect with us

Kerala

റെയില്‍ കോച്ച് ഫാക്ടറിയില്‍ 550 അപ്രന്റിസ് ഒഴിവുകള്‍

Published

on

Share our post

റെയില്‍വേ മന്ത്രാലയത്തിന് കീഴില്‍ പഞ്ചാബിലെ കപൂര്‍ത്തലയിലുള്ള റെയില്‍ കോച്ച് ഫാക്ടറിയില്‍ അപ്രന്റിസ്ഷിപ്പിന് അവസരം. വിവിധ ട്രേഡുകളിലായി 550 ഒഴിവുണ്ട്. ട്രേഡുകളും ഒഴിവും: ഫിറ്റര്‍-200, വെല്‍ഡര്‍-230, ഇലക്ട്രീഷ്യന്‍-75, പെയിന്റര്‍-20, എ.സി. ആന്‍ഡ് റെഫ്രിജറേറ്റര്‍ മെക്കാനിക്ക്-15, കാര്‍പെന്റര്‍-5, മെഷിനിസ്റ്റ്-5.
സ്‌റ്റൈപെന്‍ഡ്: തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് റെയില്‍വേ ബോര്‍ഡിന്റെ നിയമാനുസൃതമായ സ്‌റ്റൈപെന്‍ഡ് ലഭിക്കും.

യോഗ്യത: പ്ലസ്ടു സമ്പ്രദായത്തിലുള്ള പത്താംക്ലാസില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ/ തത്തുല്യ ഗ്രേഡോടെയുള്ള വിജയവും ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിങ് നല്‍കുന്ന ടേഡ് സര്‍ട്ടിഫിക്കറ്റും.

പ്രായം: 2024 മാര്‍ച്ച് 31-ന് 15-24 വയസ്സ് (ഭിന്നശേഷിക്കാര്‍ക്ക് പത്തുവര്‍ഷത്തേയും എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തേയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തേയും ഇളവുണ്ട്. വിമുക്തഭടന്‍മാര്‍ക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും).

തിരഞ്ഞെടുപ്പ്: പത്താംക്ലാസ്, ഐ.ടി. ഐ. എന്നിവയ്ക്ക് ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷിക്കുന്നവര്‍ക്ക് മികച്ച ശാരീരികക്ഷമതയുണ്ടാവണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ശാരീരിക ക്ഷമത സംബന്ധിച്ച് കേന്ദ്ര/സംസ്ഥാന ആശുപത്രികളിലെ അസിസ്റ്റന്റ് സര്‍ജന്‍ റാങ്കിങ്ങില്‍ കുറയാത്ത ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സര്‍ട്ടിഫിക്കറ്റിന്റെ മാതൃക വെബ്സൈറ്റില്‍ ലഭിക്കും.

അപേക്ഷാ ഫീസ്: 100 രൂപ. ഓണ്‍ലൈനായി അടയ്ക്കണം (വനിതകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്കും അപേക്ഷാഫീസ് ബാധകമല്ല).
വിശദവിവരങ്ങള്‍ക്ക് www.rcf.indianrailways.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

അപേക്ഷ: ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷിക്കുന്നവര്‍ക്ക് സാധുതയുള്ള ഇ-മെയില്‍ ഐ.ഡി.യും മൊബൈല്‍ നമ്പറും ഉണ്ടാവണം. വിജ്ഞാപനത്തില്‍ നിര്‍ദേശിച്ച മാതൃകയില്‍ സ്‌കാന്‍ചെയ്ത പാസ്പോര്‍ട്ട് സൈസ് കളര്‍ഫോട്ടോ, ഒപ്പ് എന്നിവ അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 9.


Share our post

Kerala

കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല,വേട്ടയാടാൻ അനുമതിയുണ്ട്’; നിലപാട് വ്യക്തമാക്കി കേന്ദ്രം

Published

on

Share our post

വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി മാറിയ കാട്ടുപന്നികളെ വേട്ടയാടാൻ അനുമതിയുണ്ട്. കൃഷി നശിപ്പിക്കുന്ന കുരങ്ങന്മാരെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്നത് അംഗീകരിക്കില്ലെന്നും കേന്ദ്രം പറഞ്ഞു. എ. എ റഹീം എംപിക്ക് പാർലമെൻറിൽ നൽകിയ മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

കാട്ടുപന്നിയെ വെടിവെച്ചു കൊല്ലണം, പൊതുജനങ്ങൾക്ക് ഭക്ഷിക്കാൻ നൽകണം തുടങ്ങി നിരവധി ആവശ്യങ്ങൾ കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് ഉയർന്നിരുന്നു. കാട്ടുപന്നികളെ വെളിച്ചെണ്ണ ഒഴിച്ച് കറിവെക്കാന്‍ നിയമം വേണമെന്ന് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞിരുന്നു. പന്നിയെ വെടിവെച്ചാല്‍ മണ്ണെണ്ണയൊഴിച്ച് കുഴിച്ചിടണം എന്നാണ് നിയമം. പകരം വെളിച്ചെണ്ണയൊഴിച്ച് കറിവെക്കുകയാണ് വേണ്ടതെന്നും എം എൽ എ അഭിപ്രായപ്പെട്ടിരുന്നു


Share our post
Continue Reading

Kerala

മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; കൂട്ടുപ്രതികള്‍ കീഴടങ്ങി

Published

on

Share our post

കോഴിക്കോട്: മുക്കം മാമ്പറ്റയില്‍ ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കൂട്ടുപ്രതികള്‍ കീഴടങ്ങി. ‘സങ്കേതം’ ഹോട്ടല്‍ ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവരാണ് താമരശ്ശേരി കോടതിയില്‍ കീഴടങ്ങിയത്.കേസിലെ ഒന്നാം പ്രതിയും ഹോട്ടല്‍ ഉടമയുമായ ദേവദാസിനെ ഇന്നലെ മുക്കം പോലീസ് പിടികൂടിയിരുന്നു. പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കുന്ദംകുളത്തുവെച്ചാണ് ഇയാളെ പിടികൂടിയത്. ഇയാളെ പെണ്‍കുട്ടി താമസിച്ചിരുന്ന വീട്ടില്‍ എത്തിച്ച് തെളിവെടുത്ത ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു .ഇതിന് പിന്നാലെയാണ് ഒളിവില്‍ കഴിയുകയായിരുന്ന കൂട്ടുപ്രതികളായ റിയാസും സുരേഷും കീഴടങ്ങിയത്.പീഡന ശ്രമത്തിനിടെ രക്ഷപ്പെടാനായി വീടിന് മുകളില്‍ നിന്നും താഴേക്ക് ചാടി പരിക്കേറ്റ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ ഇടുപ്പെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.


Share our post
Continue Reading

Kerala

ജില്ലാ ജയിലിന് സമീപം പത്താം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

ഇടുക്കി: ജില്ലാ ജയിലിന് സമീപം പത്താം ക്ലാസ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുട്ടം വേരമനാൽ (തണൽ ഹോസ്റ്റൽ) ബിജുവിൻ്റെ മകൻ മാർലോൺ മാത്യുവാണ് മരിച്ചത്. മുട്ടം ഷന്താൾജ്യോതി പബ്ലിക് സ്കൂൾ 10-ാം ക്ലാസ് വിദ്യാർത്ഥിയാണ് മാത്യു. മുട്ടത്ത് മലങ്കര ഡാമിൽ മാത്തപ്പാറയിലുള്ള ജില്ലാ ജയിൽ പമ്പ് ഹൗസിന്റെ പിറകു വശത്തെ കൈവരിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുട്ടം പൊലീസെത്തി തുടർ നടപടി സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!