ടിപ്പര്‍ ദേഹത്തുകൂടെ കയറിയിറങ്ങി; ഉറങ്ങിക്കിടന്ന ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

കോഴിക്കോട്: ഉറങ്ങുന്നതിനിടെ ടിപ്പര്‍ ദേഹത്തുകൂടെ കയറിയിറങ്ങി ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ദേശീയപാത നിര്‍മാണ തൊഴിലാളിയായ ബിഹാര്‍ സ്വദേശി സനിഷേക് കുമാര്‍(20) ആണ് മരിച്ചത്.
കോഴിക്കോട് പന്തീരാങ്കാവില്‍ രാവിലെ ആറരയോടെയാണ് അപകടം. മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിനായി മണ്ണ് ഇറക്കാന്‍ വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.
നിര്‍മാണം നടക്കുന്ന സ്ഥലത്തിന് സമീപം കിടന്ന് ഉറങ്ങുകയായിരുന്നു സനിഷേക്. ഇത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടില്ല. തലയിലൂടെ ലോറി കയറിയിറങ്ങിയതോടെ യുവാവ് അപകടസ്ഥലത്തുവച്ച് തന്നെ മരിച്ചു.