ഗൾഫിലെത്തി വോട്ട് തേടി ഷാഫി പറമ്പിൽ

Share our post

കോഴിക്കോട്: കനത്ത പോരാട്ടം നടക്കുന്ന വടകരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ഇന്നലെ വോട്ട് തേടിയത് ഗൾഫിലാണ്. യു.എ.ഇ.യിലും ഖത്തറിലും പ്രവാസികളെ കണ്ട് വോട്ട് ചോദിക്കാനാണ് ഷാഫി ഗൾഫിലെത്തിയത്. പ്രത്യേക വിമാനം ഉള്‍പ്പെടെ ഏർപ്പാടാക്കി പരമാവധി പ്രവാസി വോട്ടുറപ്പിക്കാനാണ് യു.ഡി.എഫ് തീരുമാനം.

വടകരയിൽ ഷാഫി വന്നിറങ്ങിയ അതേ ആവേശം ഷാർജയിലുമുണ്ടായിരുന്നു. വിമാന നിരക്കിലെ കൊള്ള, മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിലെ കുരുക്കുകള്‍, പ്രവാസി വോട്ടവകാശം എന്നിവയെല്ലാം ചർച്ചയാക്കിയാണ് ഷാഫിയുടെ ഗൾഫ് സന്ദർശനം.

പ്രവാസി വോട്ട് നിർണായകമായ മണ്ഡലമാണ് വടകര. എന്നാൽ വോട്ടുള്ള പ്രവാസികള്‍ക്ക് പോലും യാത്ര ഒഴിവാക്കേണ്ടി വരുന്ന തരത്തിൽ വിമാന ടിക്കറ്റ് ഉയർന്നു നിൽക്കുന്ന സമയത്താണ് തെരഞ്ഞെടുപ്പ്. സാമ്പത്തിക ഭദ്രതയെ ബാധിക്കാത്ത തരത്തിലാണെങ്കിൽ വോട്ട്ചെയ്യാൻ നാട്ടിലേക്ക് വരണമെന്നാണ് ഷാഫി നടത്തിയ അഭ്യർത്ഥന. കൂടിയ ടിക്കറ്റ് നിരക്ക് മറികടക്കാൻ പ്രത്യേക വിമാനം ഉള്‍പ്പെടെ യു.ഡി.എഫിന്‍റെ പരിഗണനയിലുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!